വീണ്ടും ഉയർന്ന നിലയിലേയ്ക്ക് സ്വർണവില

Mail This Article
തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്ന് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ഇന്നലെ 43,000 രൂപയിലേക്ക് വിലയിടിഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 കുറഞ്ഞ് ഗ്രാമിന് 5,495 രൂപയിലും പവന് 43,960 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
ഈ മാസം 5 ന് സ്വർണവില ആറ് മാസത്തെ താഴ്ന്ന നിലവാരമായ 41,920 രൂപ എന്ന നിരക്കിൽ എത്തിയിരുന്നു.അതേ സമയം ഒക്ടോബർ 14 ന് ഒറ്റയടിക്ക് പവന് 1,120 വർധിക്കുകയും ചെയ്തു. ഇങ്ങനെ ഏറിയും കുറഞ്ഞും തുടരുകയാണ് സ്വർണവില. രാജ്യത്ത് ഉത്സവ സീസൺ ആരംഭിച്ചതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയും ചെയ്തിട്ടുണ്ട്.
[10:08 am, 18/10/2023] Sujila Press Academy: യുദ്ധം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാൽ രാജ്യാന്തര സ്വർണവില ഉയരുകയാണ്. അതോടൊപ്പം വീണ്ടും 4.75%ൽ എത്തിയ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണവിലയിൽ വീണ്ടുംസ്വാധീനം ചെലുത്തും.അതേ സമയം സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.4% ഉയർന്ന് 1,929.89 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകളും 0.4% ഉയർന്ന് 1,942.70 ഡോളറിലെത്തി.