ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്ന് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയും പവന് 700 രൂപയും ഉയർന്നു. രാജ്യാന്തര വിപണിയിൽ ഇസ്രായേൽ- ഹമാസ് യുദ്ധം കനക്കുന്നത് ഇന്നലെ സ്വർണത്തിനും, ബോണ്ട് യീൽഡിനും മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില 1956 ഡോളറിലേക്ക് കയറി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡും ഇന്നലെ 2% നേട്ടത്തോടെ 4.83%ലേക്ക് മുന്നേറി

English Summary:

Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com