ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന്  45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

പവന് 200 രൂപയും  ഗ്രാമിന് 25 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന്  45,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.  2 ദിവസമായി പവന് 45,280   രൂപ നിരക്കിൽ ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്ന ശേഷമാണ് ഇന്നലെ വിലയിടിഞ്ഞത്.

അതേ സമയം സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ ഹാൾ മാർക്കിങ് സെൻറർ ഇന്ന് അടിമാലിയിൽ ആരംഭിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ഹാൾ മാർക്കിങ് നിർബന്ധമാകും. ഇടുക്കി ജില്ലയിൽ കൂടി ഹാൾമാർക്ക് സെൻറർ വരുന്നതോടെ കേരളം സമ്പൂർണ്ണ ഹാൾ മാർക്കിങ് സംസ്ഥാനമായി മാറും.

English Summary:

Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com