സ്വർണം വീണ്ടും റെക്കോർഡ് വിലയിലേക്ക്

Mail This Article
സംസ്ഥാനത്ത് സ്വർണം റെക്കോർഡ് വിലയിലേക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയർന്ന് ഗ്രാമിന് 5680 രൂപയിലും പവന് 45,440 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,665 രൂപയിലും പവന് 45,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. 320 രൂപയ്ക്ക് മുകളിൽ വരും ദിവസങ്ങളിൽ വില വർധിച്ചാൽ മെയ് 5 ലെ റെക്കോർഡ് ആണ് സ്വർണം തിരുത്താൻ പോകുന്നത്. ഗ്രാമിന് 5760 രൂപയും പവന് 45,760 രൂപയുമാണ് കേരളത്തിൽ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്ക്.
ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇനിയും വിലവർധന പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൽ നിക്ഷേപം വർധിക്കുന്നതും വരും ദിവസങ്ങളിൽ വിലയെ സ്വാധിനിക്കും. സ്പോട്ട് ഗോൾഡ് 0.3% ഉയർന്ന് ഔൺസിന് 1,985.89 ഡോളറും ആയി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1% ഉയർന്ന് 1,996.30 ഡോളറും രേഖപ്പെടുത്തി.