ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ വെള്ളിയാഴ്ച മാറ്റമില്ല.ഗ്രാമിന് 5680 രൂപയിലും പവന് 45,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയർന്ന്  വ്യാഴാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഇതുവരെ പവന് 2760 രൂപ വർധിച്ചു.

ഒക്ടോബർ 5 ന്  രേഖപ്പെടുത്തിയ പവന് 41,920  രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇനിയും വിലവർധന പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം വർധിക്കുന്നതും വരും ദിവസങ്ങളിൽ വിലയെ സ്വാധിനിക്കും.

English Summary:

Gold Price Not Changed in Kerala on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com