പവന് 46,000 തൊട്ടു, തൊട്ടില്ല: റെക്കോർഡ് മറികടന്ന് വീണ്ടും സ്വർണവില
Mail This Article
ഈ വർഷം മെയ് 5 ലെ റെക്കോർഡ് നിരക്കിനെ മറികടന്ന് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിനു 5,740 രൂപയിലും പവന് 45,920 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5 ലെ ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയുമായിരുന്നു കേരളത്തിൽ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. ഈ നിരക്കിനെയാണ് ഇന്നത്തെ വില മറി കടന്നത്. പവന് 80 രൂപ കൂടി ഉയർന്നാൽ 46000 ത്തിലെത്തും.
ഗ്രാമിന് 5680 രൂപയിലും പവന് 45,440 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇതുവരെ പവന് 3,240 രൂപ വർധിച്ചു.
രാജ്യാന്തര വിപണിയിൽ ഇസ്രായേല്‍- ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതും ആഗോള വിപണികളിലെ തളർച്ച, ഓഹരി വിപണികളിലെ ഇടിവ് എന്നിവയാണ് ഇപ്പോഴത്തെ വില വർധനക്ക് കാരണം .അതേ സമയം ബാങ്കിങ് മേഖലയിലെ പ്രതിസന്ധികളെ തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം വിപണികളിൽ വരുത്തിയ സ്വാധീനം കാരണമാണ് മെയ് മാസത്തിലെ വില വർധനക്ക് കാരണമായത്.