റെക്കോർഡ് നിലയിൽ നിന്ന് സ്വർണ വില താഴേയ്ക്കിറങ്ങി

Mail This Article
സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന വിലയിൽ നിന്ന് താഴെക്കിറങ്ങി സ്വർണവില. ഗ്രാമിന് 20 രൂപയും പവന്160 രൂപയും കുറഞ്ഞ് ഗ്രാമിന് 5,720 രൂപയിലും പവന് 45,760 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5 നും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇത് വരെയുള്ള ഉയർന്ന വിലകളിൽ ഒന്ന് തന്നെയാണിത്.
ഗ്രാമിനു 5,740 രൂപയിലും പവന് 45,920 രൂപയും എന്ന സർവകാല റെക്കോർഡിലാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് ശനിയാഴ്ചയായിരുന്നു സ്വർണം സർവകാല റെക്കോർഡ് താണ്ടിയത്.
രാജ്യാന്തര വിപണിയിലും റെക്കോർഡ് കുതിപ്പിലാണ് വ്യാപാരം നടന്നത്. ഒരു മാസം മുൻപ് ഡോളർ മുന്നേറ്റത്തിൽ 1800 ഡോളറിനടുത്തേക്ക് വീണിടത്ത് നിന്നും യുദ്ധ പിന്തുണയിൽ ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണം കുതിച്ചെത്തിയത്. യുദ്ധസാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത സങ്കേതം തേടുന്നതാണ് സ്വർണത്തിന്റെ സാധ്യതയും.