ADVERTISEMENT

ഇടവേളയ്ക്കുശേഷം 45,000 രൂപയിൽ നിന്ന് തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയ്ക്ക് കുറഞ്ഞ്  ഗ്രാമിന് 5,610 രൂപയിലും പവന്  44,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏകദേശം 20 ദിവസങ്ങൾക്കു ശേഷമാണ് സ്വർണവില 45,000 ത്തിൽ നിന്നും കുറഞ്ഞത്.

ഡോളര്‍ ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില താഴേക്ക് വീണിരുന്നു. 24 മണിക്കൂറിനിടെ രാജ്യാന്തര സ്വർണവിലയിൽ 1 ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. വില കുറഞ്ഞിരിക്കുന്നത്  പ്രാദേശിക സ്വർണവിപണിയിൽ ഉണർവിന് കാരണമാകും എന്നാണ് വിലയിരുത്തൽ. ദീപാവലിക്ക് സ്വർണം വാങ്ങുന്നത് കേരളത്തിൽ അത്ര പ്രചാരം ഇല്ലെങ്കിലും വിവാഹ സീസൺ ആയതിനാൽ സ്വർണത്തിന് ആവശ്യക്കാർ ഏറും. വില കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്ക്‌ ചെയ്താൽ ആവശ്യമുള്ളപ്പോൾ സ്വർണം സ്വന്തമാക്കാനാകും.

English Summary:

Gold Price Is Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com