ദീപാവലിയ്ക്ക് മുന്നോടിയായി വില ഉയർന്ന് സ്വർണം

Mail This Article
സംസ്ഥാനത്ത് ഇടവേളക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്ന് ഗ്രാമിന് 5600 രൂപയിലും പവന് 44,800 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ആഴ്ചയിലെ ഏറ്റവും വലിയ ഇടിവിൽ നിന്നുമാണ് സ്വർണ വില ഉയർന്നത്. ഇന്ന് ദീപാവലിയുമായി ബന്ധപ്പെട്ട ധൻതേരസ് ആയതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വില വർധന ചെറിയ ആശങ്ക ഉണ്ടാക്കാൻ ഇടയുണ്ട്.
ദീപാവലി ആഘോഷങ്ങളില്‍ ആദ്യത്തെ ദിവസമാണ് ധന്‍തേരസ്. ഇന്നത്തെ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. സ്വർണം- വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ മുതലായവ ഈ ദിവസം ആളുകള്‍ ധാരാളമായി വാങ്ങാറുണ്ട്. പൊതുവെ ഉത്തരേന്ത്യയിൽ ആണ് ഈ പതിവ് എങ്കിലും കേരളത്തിലും ഈ രീതി പിന്തുടരുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായതായി സ്വർണ വ്യാപാരികൾ പറയുന്നു.
അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡും ഒപ്പം സ്വർണവും തിരുത്തൽ നേരിടുകയാണ്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.60%ൽ താഴെ വ്യാപാരം തുടരുമ്പോൾ രാജ്യാന്തര സ്വർണ-അവധി 1950 ഡോളറിന് ചുറ്റുവട്ടത്ത് ക്രമപ്പെടുകയാണ്. അടുത്ത ആഴ്ച അമേരിക്കയുടെ പണപ്പെരുപ്പം പുറത്ത് വരുന്നതും സ്വർണത്തിനും ബോണ്ട് യീൽഡിനും നിർണായകമാണ്.