കയറി, ഇറങ്ങി ചാഞ്ചാട്ടം തുടർന്ന് സ്വർണവില

Mail This Article
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ പവന് 240 രൂപ ഉയർന്ന സ്വർണം ഇന്ന് പവന് 360 രൂപ ഇടിഞ്ഞു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞു 5,555 രൂപയും പവന് 44,440 രൂപയുമാണ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തലസ്ഥിതി തുടരുമെന്നുളള ചെയർമാന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്വർണത്തിൽ മുതലിറക്കിയിട്ടുള്ള വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് . വിലക്കുറവ് കാരണം ദീപാവലി വ്യാപാരം കൂടുതലാകുമെന്ന പ്രതീക്ഷയാണ് വിപണിയ്ക്കുള്ളത്. സംസ്ഥാനത്ത് പല പ്രമുഖ ജൂവലറികളും ദീപാവലി പർചേസിന് 20% മുതൽ വിലക്കിഴിവ് നൽകുന്നുണ്ട്.
ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിലകുറയുന്നതിന് കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം സ്വർണവിലയിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ വിലകുറഞ്ഞിരിക്കുന്ന സമയത്ത് വാങ്ങുകയോ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുകയോ ചെയ്യുകയാണ് അഭികാമ്യം