ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വർണം
Mail This Article
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 5,555 രൂപയിലും പവന് 44,360 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ദീപാവലി മുഹൂർത്ത വ്യാപാരം 6.15 മുതൽ 7.15 വരെ 582 കിലോഗ്രാം സ്വർണമാണ് വിൽപ്പന നടന്നിട്ടുള്ളത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും തിരിച്ചുകയറി 4.64%ൽ ക്ളോസ് ചെയ്തപ്പോൾ രാജ്യാന്തര സ്വർണ വില 1942 ഡോളറിലേക്കിറങ്ങി. ഇസ്രായേൽ-ഹമാസ് യുദ്ധഭീതി ലഘൂകരിക്കപ്പെട്ടതും, ഫെഡ് റിസർവ് നിരക്ക് വർദ്ധന അവസാനിക്കുന്നു എന്ന സൂചന ഓഹരി വിപണിയിൽ പുതിയ സാധ്യതകൾ തുറക്കുന്നതും സ്വർണത്തിൽ നിന്നും നിക്ഷേപം പിൻവലിക്കപ്പെടുന്നതിനുള്ള സാധ്യതയും ഒരുക്കുന്നു.