ADVERTISEMENT

സംസ്ഥാനത്ത് താഴേയ്ക്കിറങ്ങി  സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇടിഞ്ഞു ഗ്രാമിന് 5,745 രൂപയും പവന് 45,960 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കുറഞ്ഞിട്ടുണ്ട്.രാജ്യാന്തര വിപണിയിലും സ്വർണ വില ഇടിവിലാണ്. വൻകിട നിക്ഷേപകർ നിലവിൽ ലാഭമെടുപ്പ് നടത്തിയതാണ് വില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

English Summary:

Gold Price Decreased Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com