രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
Mail This Article
×
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 5,755 രൂപയിലും പവന് 46,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത് .ഡിസംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഡിസംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,745 രൂപയും പവന് 45,960 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
English Summary:
Gold Price Increased Slightly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.