ADVERTISEMENT

രാജ്യത്ത് പണപ്പെരുപ്പം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും ഉപ്പുതൊട്ട് കര്‍പ്പൂരത്തിന് വരെ വില വന്‍തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ത്യയുടെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയില്‍ 2.61 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പച്ചക്കറികൾക്കും പഴങ്ങൾക്കും വില കൂടുന്നതിന് പുറമെ സാധാരണക്കാർ ഉപയോഗിക്കുന്ന ബ്രാൻഡഡ് സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്.

ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് സോപ്പുകളുടെ വില ഉയര്‍ത്തി. സന്തൂർ, ഡവ് എന്നിവയുടെ വില  3 ശതമാനം, 2  ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. പാമോലിവ് ബോഡിവാഷിന്റെ വില 9 ശതമാനം കൂടി. ഹിന്ദുസ്ഥാൻ യൂണിലിവർ പിയേഴ്സ് ബോഡി വാഷ് വില 4  ശതമാനം ഉയർത്തി. ഹിന്ദുസ്ഥാൻ യുണിലിവർ, പ്രോക്ടർ & ഗാംബിൾ, ജ്യോതി ലാബ്‌സ് എന്നിവ ചില ഉല്‍പന്നങ്ങള്‍ക്ക് 2-10 ശതമാനമാണ് വില കൂട്ടിയത്.

ഹിന്ദുസ്ഥാൻ യുണിലിവറും ഗോദ്‌റെജ് കൺസ്യൂമറും ലിക്വിഡ് ഡിറ്റർജന്റുകൾക്ക്  9 ശതമാനം, 5 ശതമാനം എന്നിങ്ങനെയും വില ഉയര്‍ത്തിയിട്ടുണ്ട്. പെപ്‌സൊഡൻ്റിൻ്റെയും ക്ലോസ് അപ്പിൻ്റെയും വില  6–10 ശതമാനം ഉയര്‍ന്നു. സെൻസോഡൈൻ വില വര്‍ധന 4-5 ശതമാനമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ  ഷാംപൂ വിലകൾ 2–6 ശതമാനം ഉയർത്തി. ലോറീൽ, ടോട്ടൽ റിപ്പയർ ഷാംപൂ  വില 5 ശതമാനം വർധിപ്പിച്ചു. ഹിന്ദുസ്ഥാൻ യുണിലിവർ വിവിധ ചർമ്മ സംരക്ഷണ ഉൽപന്നങ്ങളിൽ 3-4  ശതമാനവും വില ഉയര്‍ത്തി. പാരച്യൂട്ട് കോക്കനട്ട് ഓയിലിന് 8-11 ശതമാനവും ഡാബർ ബദാം ഓയിലിന് 8 ശതമാനവും വില വര്‍ധനയുണ്ടായി. നെസ്‌ലെ കാപ്പി വില 8-13 ശതമാനം കൂട്ടി.

നെസ്‌ലെ എ+-ടോൺ പാലിന്റെ വില 5 ശതമാനം  ഉയർത്തി. ഹോർലിക്‌സ്, കോംപ്ലാൻ എന്നിവയുടെ വില 3-4  ശതമാനം വർധിച്ചു. തംസ് അപ്പ്, കൊക്ക-കോള എന്നിവ 13 ശതമാനം വില  വർദ്ധിപ്പിച്ചു. ട്രോപ്പിക്കാന സ്ലൈസിൻ്റെ വില 5 ശതമാനം ഉയർന്നു. ഐടിസി ആശിർവാദ് ആട്ട ഗോതമ്പ് വില 2 ശതമാനം ഉയർത്തി.  ഐടിസി യിപ്പി നൂഡിൽസ്  വില 17 ശതമാനവും കൂടി. നെസ്‌ലെ മാഗി ഓട്‌സ് നൂഡിൽസിന്റെ വില വര്‍ധനയും 17 ശതമാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com