സ്റ്റു‍ഡൻറ് ട്രാവൽ ഇൻഷൂറൻസ് എവിടെ നിന്ന്?

919910928
SHARE

വിദേശത്തു പഠനം നടത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന ഇക്കാലത്ത് സ്റ്റുഡൻസ് ട്രാവൽ ഇൻഷൂറൻസിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്. വിദേശ പഠനത്തിനായി പോകുമ്പോൾ ഇന്ത്യയിൽ നിന്ന് സ്റ്റുഡൻറ് ട്രാവൽ ഇൻഷൂറൻസ് എടുക്കാമോ എന്ന സംശയം പലർക്കുമുണ്ട്.  പഠനം നടത്തുന്ന രാജ്യത്തു നിന്നോ വിദ്യാർത്ഥികളുടെ സ്വന്തം രാജ്യത്തു നിന്നോ സ്റ്റുഡൻറ് ട്രാവൽ ഇൻഷൂറൻസ് എടുക്കാനുള്ള അവസരമാണ് പല വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടു വെക്കുന്നത്. അടസ്ഥാന ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് പ്രവേശനം നൽകില്ല എന്നതായിരിക്കും പല സർവ്വകലാശാലകളുടേയും നിലപാട്.  അടിസ്ഥാന ഇൻഷൂറൻസ് മാത്രമായി എടുക്കാതെ സമഗ്ര സ്റ്റുഡൻറ് ഇൻഷൂറൻസ് എടുക്കുന്നതായിരിക്കും എന്തു കൊണ്ടും വിദ്യാർത്ഥികൾക്കു നല്ലത്. 

ഇങ്ങനെ സ്റ്റുഡൻറ് ഇൻഷൂറൻസ് എടുക്കുമ്പോൾ അത് ഇന്ത്യയിൽ നിന്നു തന്നെ എടുക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിലേതിനേക്കാൾ മൂന്നിലൊന്നു തുക പ്രീമിയത്തിൽ ഇവ ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷേ, അവ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കുന്ന രീതിയിലെ ഇൻഷൂറൻസ് ആണെന്ന് ഉറപ്പു വരുത്തണം. 

പ്രീമിയം ഇന്ത്യൻ രൂപയിൽ നൽകുകയും ക്ലെയിം വിദേശ കറൻസിയിൽ ലഭിക്കുകയും ചെയ്യും എന്നതാണ് ഇത്തരം പോളിസികളുട സവിശേഷത. ഇന്ത്യയിൽ നിന്നെടുക്കുന്ന സ്റ്റുഡൻറ് ടാവൽ ഇൻഷൂറൻസുകൾക്കും വിദേശത്ത് കാഷ് ലെസ് സൗകര്യം ലഭിക്കും. ഇതിനായി ഇന്ത്യൻ ഇൻഷൂറൻസ് കമ്പനികൾക്ക് വിദേശത്തെ പ്രമുഖ ക്ലെയിം പരിഹാര ഏജന്‍സികളുമായും സഹകരണമുണ്ട്. ഹെൽത്ത് കാർഡുകള്‍ക്കു പിന്നിൽ എഴുതിയിട്ടുള്ള ഇവരുടെ നമ്പറുകൾ ഉപയോഗിക്കാം.  നാട്ടിൽ ക്ലെയിമുകൾ തീർപ്പാക്കുന്ന അതേ വേഗതയിൽ തന്നെ വിദേശത്തും അതു സാധ്യമാകും. ആവശ്യമായി വരുമ്പോൾ ഹെൽത്ത് കാർഡുകളുമായി ആശുപത്രികളിലെത്തി കാഷ് ലെസ് സൗകര്യം പ്രയോജനപ്പെടുത്താം. 

വിദേശത്തു വെച്ച് വിദ്യാർത്ഥി ആശുപത്രിയിലായാൽ നാട്ടിൽ നിന്ന് രക്ഷിതാക്കൾക്ക് എത്താനുള്ള സൗകര്യവും ഇന്ത്യയിൽ നിന്നുള്ള പല സ്റ്റുഡൻറ് ട്രാവൽ ഇൻഷൂറൻസുകളും ലഭ്യമാക്കുന്നുണ്ട്. ലഗേജും പാസ്പോർട്ടും നഷ്ടമാകുന്ന അവസരങ്ങളിലും ഇതിൻറെ പരിരക്ഷയുണ്ടാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുമ്പോൾ മുതൽ പരിരക്ഷ ആരംഭിക്കുന്ന രീതിയിലാണ് മിക്കവാറും സ്റ്റുഡൻറ് ഇൻഷൂറൻസ് കമ്പനികഴുടേയും ഘടന. ഇന്ത്യയിൽ നിന്ന് എടുക്കുന്ന ഈ പോളിസികൾ വിദേശത്തു ചെന്ന ശേഷം ഓൺലൈനായി പുതുക്കാനും സാധിക്കും. 

––

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA