ADVERTISEMENT

നിങ്ങൾ വീടും വാഹനവും ഇൻഷുർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ അത്യാവശ്യമായും ശ്രദ്ധിക്കണം. സുരക്ഷയ്ക്കൊപ്പം ഭാവിയിൽ ഒരു ക്ലെയിം ഉണ്ടായാൽ കവറേജ് ലഭിക്കുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുസഹായിക്കും.

വീട്

∙ വീടിന്റെ റീ ഇൻസ്റ്റേറ്റ്‌മെന്റ് വാല്യൂവിന് ഇൻഷുർ ചെയ്യണം. അതുപോലൊരു വീട് പുതുതായി നിർമ്മിക്കാൻ ഇന്നു വരുന്ന ചെലവ് കണക്കാക്കി ആ തുകയ്ക്കുള്ള കവറേജ് വേണം എടുക്കാൻ.

∙ ചുറ്റുമതിൽ, ഗേറ്റ്, കിണർ, മേൽക്കൂര എന്നിവ പ്രൊപ്പോസൽ ഫോമിൽ പ്രത്യേകം എഴുതണം. അതും ഓരോന്നിന്റേയും വിലയടക്കം.

∙ വീടിന്റെ ഡോർ നമ്പർ, അഡ്രസ് എന്നിവ നിർബന്ധമായും നൽകണം. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അക്കാര്യവും കാണിക്കണം.

വാഹനം

∙ പുതിയ വാഹനം വാങ്ങുമ്പോൾ വിലയുടെ 95 ശതമാനം തുകയ്ക്കാണ് ഇൻഷുർ ചെയ്യുക. തൊട്ടടുത്തവർഷം പോളിസി പുതുക്കുമ്പോൾ 80% തുകയ്ക്കും.

∙ തുടർന്ന് ഓരോ വർഷവും 10% വിലക്കുറവിൽ ഇൻഷുർ ചെയ്‌താൽ മതി. ഇതിനെ ‘ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ’ എന്നാണ് പറയുന്നത്.

∙ വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പർ, എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ കൃത്യമായാണോ നൽകിയതെന്ന് ഉറപ്പാക്കണം. മേൽവിലാസവും കൃത്യമായിരിക്കണം.

motor-insu-3-845

∙ വാഹനത്തിന്റെ ഉപയോഗം, വാഹനത്തിന്റെ കപ്പാസിറ്റി എന്നിവ ശരിയായി നൽകിയിരിക്കണം.

∙ വാഹനം വിറ്റാൽ റജിട്രേഷൻ പുതിയ ആളിന്റെ പേരിൽ മാറ്റിയ ദിവസം മുതൽ 15 ദിവസത്തിനകം പോളിസിയും മാറ്റിയെന്ന് ഉറപ്പ് വരുത്തണം.

∙ അർഹമായ നോക്ലെയിം ബോണസും കിട്ടിയെന്ന് ഉറപ്പുവരുത്തണം.

∙ വിപണിയിൽ വിവിധ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകൾ താരതമ്യം ചെയ്തു മികച്ച പോളിസി കണ്ടെത്തി വാങ്ങുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com