ഇൻഷുറൻസ് ക്ലെയിം എങ്ങനെ കിട്ടും?

HIGHLIGHTS
  • . ക്ലെയിം തീർപ്പാക്കലിനു കുറഞ്ഞ സമയം മതിയാകുന്ന കമ്പനി തെരഞ്ഞെടുക്കണം
money-845
SHARE

ഇൻഷുറൻസ് എടുത്തയാൾക്ക് ജീവഹാനി സംഭവിച്ചാൽ കുടുംബത്തിന് പരിരക്ഷയുറപ്പാക്കുകയാണ് ആ പദ്ധതിയുടെ പ്രഥമ ഉദ്ദേശം. അതിനുള്ള ആദ്യ നടപടിക്രമം ക്ലെയിം ഉണ്ടായാൽ വിവരം രേഖാ മൂലം കമ്പനിയെ അറിയിക്കണം എന്നതാണ്. ക്ലെയിം ഫോം പൂരിപ്പിച്ചു കൊടുക്കണം. മരിച്ചയാളിന്റെ 'ഡെത്ത് സർട്ടിഫിക്കറ്റ്' നൽകണം. അപകട മരണമെങ്കിൽ പോസ്‌റ്റ് മോർട്ടം റിപ്പോർട്ടു നൽകണം. രേഖകളെല്ലാം പരിശോധിച്ചുറപ്പാക്കിയ ശേഷം കമ്പനി അവകാശിക്ക് തുക നൽകും.

പോളിസി എടുക്കുന്ന വേളയിൽ തന്നെ വിവരങ്ങൾ പൂർണമായും സത്യസന്ധമായും നൽകുന്നത് ക്ലെയിം ആവശ്യപ്പെടുന്ന സമയത്ത് പെട്ടെന്നു തന്നെ ന‍ടപടി‍ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കും.അല്ലെങ്കിൽ വിവരങ്ങൾ പരിശോധിച്ച് സത്യാവസ്ഥ ഉറപ്പാക്കുന്നതിനും മറ്റും കാലതാമസം എടുക്കും. മാത്രമല്ല ക്ലെയിം നിരസിക്കാനുള്ള സാധ്യത ഏറുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കുടുംബത്തിന് ഈ കാലതാമസം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുകയേ ഉള്ളു. ക്ലെയിം തീർപ്പാക്കലിനു കുറഞ്ഞ സമയം മാത്രമെടുക്കുന്ന കമ്പനിയാണോ എന്നു പോളിസി എടുക്കുന്ന വേളയിൽ തന്നെ ഉറപ്പാക്കേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA