sections
MORE

ഇൻഷുറൻസ് പോളിസി റദ്ദാക്കാം ഫ്രീലുക്ക് പിരീഡിൽ

HIGHLIGHTS
  • പോളിസി രേഖ ലഭിച്ച് 15 ദിവസമാണ് ഫ്രീ ലുക്ക് കാലാവധി
cancel
SHARE

ഇന്‍ഷൂറന്‍സ് ഒരു കരാറാണ്.ഇൻഷുറൻസ് കമ്പനിയും പോളിസി ഉടമയും തമ്മിലുള്ള ആ കരാറനുസരിച്ച് പോളിസി എടുത്തിട്ടുള്ള വ്യക്തിയുടെ ജീവന് ആപത്തുണ്ടായാൽ അയാളുടെ കുടുംബത്തിന് ഇൻഷുറന്‍സ് കമ്പനി പരിരക്ഷ നൽകുമെന്നാണ് വ്യവസ്ഥ. പക്ഷേ, തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതോ വാങ്ങിയശേഷം അനാവശ്യമെന്നു തോന്നുന്നതോ ആയ ഇന്‍ഷൂറന്‍സ് പോളിസിയാണ് അതെങ്കിൽ പിന്നീട് എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല. നമുക്ക് ആവശ്യമില്ലാത്ത ഒരു ഉൽപ്പന്നവും അത് പോളിസിയായാലും ബാധ്യതയായി തുടരേണ്ട ആവശ്യമില്ല. ഇൻഷുറന്‍സ് എന്ന കരാറിൽ നിന്നു നിശ്ചിതസമയത്തിനുള്ളിൽ പിൻമാറുന്നതിന് അവസരമുള്ളപ്പോൾ പ്രത്യേകിച്ചും.

പോളിസി തങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ ഫ്രീലുക്ക് പീരിഡ് എന്ന വ്യവസ്ഥയാണ്  പോളിസി ഉടമകൾക്കുള്ളത്. നേരത്തെ പോളിസിയിൽ നിന്ന് ഒഴിവാകാനുള്ള സാധ്യത തീരെ കുറവായിരുന്നു. എന്നാൽ  ഇൻഷുറൻസ് നിയന്ത്രണ ഏജൻസിയായ ഐ ആര്‍ ഡി എ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇടപാടുകാര്‍ക്ക് അനുകൂലമായ രീതിയില്‍ ആക്കിയിട്ടുണ്ട്.

സാവകാശം 15 ദിവസം

പോളിസി എടുത്ത്പെട്ടെന്നു തന്നെ പിൻമാറണമെങ്കിൽ പോളിസി രേഖ ലഭിച്ച് 15 ദിവസമാണ് ഇങ്ങനെ ഫ്രീ ലുക്ക് കാലാവധിയായി കണക്കാക്കുക. ഇക്കാലയളവില്‍ പോളിസി വിലയിരുത്താനും അതിലെ വ്യവസ്ഥകളും ആനുകൂല്യങ്ങളും തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ‍ പോളിസിയില്‍ നിന്നു പിന്‍മാറാനും പോളിസി എടുക്കുന്നവര്‍ക്ക് സാവകാശം ലഭിക്കും. പോളിസി റദ്ദാക്കാനോ അല്ലെങ്കില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടാനോ കഴിയും. പോളിസി റദ്ദാക്കിയാല്‍ കൊടുത്ത പ്രീമിയം തിരികെ കിട്ടും. വൈദ്യപരിശോധനാ ചെലവ് ഉൾപ്പെടെയുള്ള ചെറിയ തുക കുറവ് വരുത്തും. ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ മാത്രമാണ് ഫ്രീലുക്ക് പിരിഡ് ബാധകമാകുന്നുള്ളു. മൂന്നു വര്‍ഷത്തിനു മുകളിലേക്കു കാലാവധിയുള്ള പോളിസികള്‍ക്കു മാത്രമാണ് അവസരം കിട്ടുക.

കമ്പനിയെ അറിയിക്കണം

ഫ്രീ ലുക്ക് ആനുകൂല്യം വേണമെങ്കില്‍ പോളിസി രേഖ കൈയിൽ കിട്ടി കഴിയുന്നതും വേഗം  ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണം കമ്പനികളുടെ വെബ് സൈറ്റില്‍ ഇതിനായുള്ള ഫോം ലഭ്യവുമാണ്. ഒറിജിനല്‍ പോളിസി രേഖ, ആദ്യ പ്രീമിയം അടച്ച രശീത്, കാന്‍സല്‍ ചെയ്ത ഒരു ചെക്ക് ലീഫ് എന്നിവയോടൊപ്പം പോളിസി റദ്ദാക്കാനോ മാറ്റങ്ങള്‍ വരുത്താനോ ഉള്ള കാരണം, ഏജന്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ നല്‍കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം. കേള്‍ക്കുമ്പോള്‍ ലളിതമെങ്കിലും, ഒറിജിനല്‍ രേഖ അയച്ചു കൊടുക്കലും കമ്പനിയിലേക്കുള്ള ഫോൺ വിളികളുമെല്ലാം ഇതിനായി വേണ്ടി വരും. അതിനാല്‍ പോളിസി ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ മുഴുവന്‍ വായിച്ചു മനസ്സിലാക്കിയ ശേഷം  ക്യാൻസൽ ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ ഫ്രീലുക് കാലാവധി പ്രയോജനപ്പെടുത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA