sections
MORE

വനിതകൾ ഇൻഷുറൻസ് പോളിസികളില്‍ നിക്ഷേപിക്കാന്‍ പത്ത് കാരണങ്ങള്‍

HIGHLIGHTS
  • ഒറ്റ പ്ലാനിലൂടെ സുരക്ഷയുടെയും ദീര്‍ഘകാല സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍
woman planning
SHARE

ജീവിതത്തില്‍ എന്തെല്ലാം റോളുകളാണ് സ്ത്രീകള്‍ക്ക്. വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്തങ്ങള്‍ പലതാണെങ്കിലും പരിപാലനം എല്ലായിടത്തുമുണ്ട്. കുടുംബത്തിലുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങളും ദീര്‍ഘകാല സുരക്ഷയും  ഏതു സ്ത്രീയുടെയും ആശങ്കകളാണ്. ഭാവിയെക്കുറിച്ചുള്ള ഈ ആശങ്കയാണ്  സ്ത്രീകളെ  ജീവിതച്ചെലവുകളില്‍ മിച്ചം പിടിച്ചും സമ്പാദിക്കാൻ പ്രേരിപ്പിക്കുന്നത്.സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളും വീട്ടുചെലവുകള്‍ക്കുള്ള തുകയില്‍ നിന്ന് കുറച്ച് തുക മാറ്റിവെക്കുന്നത് ഇതിനായാണ്. മുന്‍പൊക്കെ അടുക്കളയിലെ അരിപ്പെട്ടിയിലാണ് ഈ സമ്പാദ്യ പരിപാടി നടന്നിരുന്നത്. ആ ശീലമൊക്കെ മാറി ഇന്ന് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്ന  നിക്ഷേപ രീതികളുണ്ട്. എന്തുകൊണ്ട്  നിക്ഷേപത്തിനായി ലൈഫ് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കണമെതിനുള്ള പത്ത് കാരണങ്ങൾ നോക്കാം

1.  വരുമാനമുള്ള  സ്ത്രീയാണെങ്കില്‍:

ലൈഫ് ഇന്‍ഷുറന്‍സ്നിങ്ങളുടെ വരുമാന നഷ്ടത്തിന് പകരം വെക്കാവുന്ന ഒന്നാണ്. നിങ്ങളുടെ അസാന്നിധ്യത്തിലും കുടുംബത്തില്‍ നിങ്ങളുടെ വരുമാനത്തിന്റെ പങ്ക് എത്തിക്കാന്‍ ഇതുവഴി കഴിയുന്നു. ടേം പ്ലാനുകള്‍ ആണിതിന് അനുയോജ്യം. ടേം പ്ലാനുകള്‍ എളുപ്പത്തില്‍ ഓണ്‍ലൈനായി തെരഞ്ഞെടുക്കാം. 

2. നിങ്ങളൊരു വീട്ടമ്മയാണെങ്കില്‍:

പങ്കാളിയുടെ വരുമാനത്തിന് പകരമായും ലൈഫ് ഇന്‍ഷുറന്‍സ് ഉപയോഗിക്കാം. ലൈഫ് ഇന്‍ഷുറന്‍സ് കുടുംബത്തിന് മൊത്തത്തില്‍ സുരക്ഷ ഉറപ്പാക്കുന്നു. കുടുംബത്തിലെ വരുമാനക്കാരനായ ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വായ്പകള്‍, കടങ്ങള്‍ പോലുള്ള കുടംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനും സാമ്പത്തിക സഹായമാകാനും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുന്നു.

3. കുട്ടികളുടെ ഭാവി സുന്ദരമാക്കാന്‍ :

അവരുടെ മനോഹരമായ ഭാവി ഉറപ്പാക്കാനും ലൈഫ് ഇന്‍ഷുറന്‍സ് മികച്ച തെരഞ്ഞെടുപ്പാണ്.അവർക്ക് മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനോ അവരുടെ വിവാഹച്ചെലവുകള്‍ക്കോ പണം കണ്ടെത്തേണ്ടി വരുന്നതിന്റെ ബാധ്യത ഒഴിവാക്കാം. ചൈല്‍ഡ് പ്ലാനുകളിലെ നിക്ഷേപം  കുട്ടികളുടെ സ്വപ്‌നങ്ങളിലേക്കുള്ള കരുതല്‍ ധനമാണ്. അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ നിങ്ങള്‍ രക്ഷിതാക്കളുടെ അഭാവത്തിലും സാധിക്കുന്ന സ്‌പെഷ്യല്‍ പ്ലാനുകളുമുണ്ട്.

insu 2

4. സ്വസ്ഥമായ ജീവിതം വിരമിക്കലിനു ശേഷവും : വിരമിക്കലിനു ശേഷം അല്ലലില്ലാത്ത ജീവിതം സാധ്യമാക്കുന്നതിന് ആവശ്യമായ വിരമിക്കല്‍ പ്ലാനുകളുണ്ട്. നിരന്തര നിക്ഷേപമോ, ഒറ്റത്തവണയായുള്ള നിക്ഷേപമോ ചെയ്യാം. 

5. ചികിത്സ ചെലവേറിയതാണ് :

കുടുംബം തകര്‍ക്കാന്‍ പോന്നതാണ് പെട്ടെന്നുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. ചെലവേറിയ ചികിത്സ കുടുംബത്തിന്റെ മുഴുവന്‍ നിക്ഷേപത്തെയും ഒഴുക്കിക്കളയും. അത്തരം അടിയന്തരാവശ്യങ്ങളെ നേരിടാന്‍ ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

6. കോമ്പൗണ്ടിംഗിന്റെ ശക്തി :

എല്ലാ മാസവും 10,000 രൂപ വീതം എട്ടു ശതമാനം പലിശനിരക്കില്‍ 20 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുമ്പോള്‍ തിരികെ ലഭിക്കുന്നത് 60 ലക്ഷം രൂപയാണ്. 26 വര്‍ഷത്തേക്ക് ഇപ്രകാരം അടക്കുന്നവര്‍ക്ക് ലഭിക്കുക ഒരു കോടി രൂപയും. ഇതാണ് കോമ്പൗണ്ടിംഗിന്റെ മാജിക്ക്.

7. എസ്ഐപിയുടെ ഗുണം :

ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ (പരമ്പരാഗത പ്ലാനുകളും യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളും) നിരന്തരവും കൃത്യവുമായ സേവിങ്‌സിലൂടെ  എസ് ഐ പി ഉണ്ടാക്കാം.

8. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍:

'സ്വിച്ച്' സൗകര്യം നല്‍കുന്നു. ഇതിലൂടെ യൂണിറ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ വ്യത്യസ്ത ഫണ്ടുകളിലേക്ക് (ഇക്വിറ്റി / ഡെബ്റ്റ്) ട്രാന്‍സ്ഫര്‍ ചെയ്യാം. ഉദാഹരണത്തിന്, സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുന്ന സമയത്ത്  ഫണ്ടിന്റെ മൂല്യം ഇടിയാതിരിക്കാന്‍  യൂണിറ്റുകള്‍ ഇക്വിറ്റി ലിങ്ക്ഡ് ഫണ്ടില്‍ നിന്ന് ഡെറ്റ് ഫണ്ടിലേക്ക് മാറ്റാന്‍ കഴിയും. സ്ഥിതി മാറുമ്പോൾ യൂണിറ്റുകള്‍ ഇക്വിറ്റിയിലേക്ക് തിരികെ മാറ്റുകയും ചെയ്യാം. 

9. പ്രീമിയം അടവിന് നികുതിയിളവ് :

ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളുടെ പ്രീമിയം അടവിന് ആദായ നികുതി സെക്ഷന്‍ 80 സി അനുസരിച്ച് ഇളവ് ലഭിക്കുന്നു. 

10. കാലാവധി പൂര്‍ത്തിയായ ലൈഫ് ഇന്‍ഷുറന്‍സ് തുക നികുതി രഹിതമാണ് :

കാലാവധി പൂര്‍ത്തിയാകുമ്പോഴോ മറ്റേതെങ്കിലും അവസരത്തിലോ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെടുമ്പോള്‍ ആ പണത്തിനു  സെക്ഷന്‍ 10(10)ഡി പ്രകാരം നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. ഒറ്റ പ്ലാനിലൂടെ നിങ്ങള്‍ സുരക്ഷയുടെയും ദീര്‍ഘകാല സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ അനുഭവിക്കുന്നതിനാല്‍ എല്ലാത്തിനുമുപരിയായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു എന്നതാണ് പ്രധാനം∙

(എച്ച്ഡിഎഫ്‌സി ലൈഫിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA