സ്‌ത്രീകള്‍ക്ക്‌ പ്രത്യേക പ്രിമീയം നിരക്കുമായി കൊട്ടക്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌

motor-insu-1
SHARE

അന്താരാഷ്ട്ര വനിതാ ദിനത്തോട്‌ അനുബന്ധിച്ച്‌ കൊട്ടക്‌ മഹീന്ദ്ര ജനറല്‍ ഇന്‍ഷൂറന്‍സ്‌ വനിത പോളിസി ഉടമകള്‍ക്കായി പ്രത്യേക പ്രീമിയം നിരക്ക്‌ പ്രഖ്യാപിച്ചു. കാര്‍ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തിനാണ്‌ പ്രത്യേക നിരക്ക്‌ ലഭ്യമാക്കുക. സ്‌ത്രീകളാണ്‌ മികച്ച ഡ്രൈവര്‍മാര്‍ എന്ന വിലയിരുത്തലോടെ ഈ വര്‍ഷത്തെ വനിതാ ദിനത്തോട്‌ അനുബന്ധിച്ച്‌ ഡ്രൈവ്‌ലൈക്‌എ ലേഡി എന്ന ക്യാമ്പെയ്‌നും  ആരംഭിച്ചിരുന്നു. സ്‌ത്രീകള്‍ കൂടുതല്‍ സുരക്ഷിതമായി വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതായാണ്‌ കണ്ടെത്തല്‍. കൊട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ്‌ കൊട്ടക്‌ മഹീന്ദ്ര ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനി .   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA