ADVERTISEMENT

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് യുലിപ്പുകൾ കൂടുതൽ പരിഷ്‌കരിച്ച ഉൽപന്നമായി മാറിയെന്ന് എഡിൽവൈസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുമിത് റായ് പറയുന്നു. മുൻപു ലഭ്യമായിരുന്നവയെക്കാൾ വളരെ ആകർഷകമായ നിക്ഷേപമാർഗമാണിപ്പോൾ ഇവ. വില ഘടനയിലും മിശ്രിതത്തിലും മെച്ചപ്പെട്ടതോടെ കൂടുതൽ ഉപഭോക്തൃസൗഹൃദപരവുമായിട്ടുണ്ട് അവ. ആദായനികുതി ആനുകൂല്യം കൂടിയുള്ളതിനാൽ യുലിപ്‌ ഇന്ന്‌ ആകർഷകവും മികച്ചതുമായ നിക്ഷേപമാർഗമാണ്. മ്യൂച്വൽ ഫണ്ടുമായി യുലിപ്പിനെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. കാരണം

മ്യൂച്വൽ ഫണ്ടും യുലിപ്പും വ്യത്യസ്‌ത ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ളതാണ്‌. അതുകൊണ്ടുതന്നെ താരതമ്യം ബുദ്ധിമുട്ടാണ്. മ്യൂച്വൽ ഫണ്ട്‌ ഒരു നിക്ഷേപമാർഗമാണ്. അതേസമയം യുലിപ്‌ ഒരുപോലെ നിക്ഷേപവും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കും. ആ അർഥത്തിൽ പല മുഖങ്ങളുള്ള സാമ്പത്തിക ഉൽപന്നമാണ് യുലിപ് എന്നു പറയാം.

പുതുതലമുറ പ്ലാനുകൾ കൂടി വന്നതോടെ യുലിപ്‌ ഒരു സമഗ്ര നിക്ഷേപമാർഗമായി മാറിയിരിക്കുന്നു. അച്ചടക്കത്തോടെ ദീർഘകാലം നിക്ഷേപിച്ചാൽ ഓരോരുത്തരുടേയും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള നിക്ഷേപ പദ്ധതിയെന്ന നിലയിൽ ഇപ്പോൾ യൂലിപ്പിനെ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com