എൻഡോവ്മെന്റ് പോളിസി ആദായകരമല്ലാത്തത് എന്തുകൊണ്ട്?

insu-4
SHARE

ലൈഫ് ഇൻഷുറൻസിൽ വളരെ പ്രചാരത്തിലുള്ളൊരു പരമ്പരാഗത പോളിസിയാണ് എൻഡോവ്മെന്റ് പോളിസികൾ.ഇതിൽ മെച്ചപ്പെട്ട പരിരക്ഷ കിട്ടണമെങ്കിൽ മൊത്തം വലിയൊരു തുക പ്രീമിയമായി അടയ്ക്കണം. എന്നാൽ കിട്ടുന്ന പരമാവധി ആദായമാകട്ടെ ആറോ ഏഴോ ശതമാനം മാത്രം. അതായത്, നിക്ഷേപമെന്ന നിലയിൽ ഇവ ഒട്ടും ആകർഷകമല്ല.

പോളിസി കാലയളവില്‍ വലിയ തുക മുടക്കിയാലും കിട്ടുന്ന കവറേജ് വളരെ തുച്ഛമാണ്. അഞ്ചോ പത്തോ ലക്ഷം രൂപ കിട്ടിയിട്ട് ഇന്നത്തെ കാലത്ത് ഒരു കുടുബത്തിന് എന്താവാൻ? വലിയ തുക വർഷം തോറും ചെലവാക്കിയാലും പോളിസിയുടമ മരിച്ചാൽ കുടുംബത്തിനു ആവശ്യമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. അതായത് നിക്ഷേപമായോ ഇൻഷുറൻസ് എന്ന രീതിയിലോ എൻഡോവ്മെന്റ് പ്ലാനുകൾ ഒട്ടും ആകർഷകമല്ല.

ഇൻഷുറൻസ് ഏജന്റിന്റെ നിർബന്ധത്തിനു വഴങ്ങി ഇത്തരം പോളിസികൾ വാങ്ങുമ്പോൾ പലരും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാലും പണം മുടക്കിയാൽ എന്തെങ്കിലും തിരിച്ചു കിട്ടുമല്ലോ എന്നാണ് എല്ലാവരും ഇവിടെ ആശ്വാസം കണ്ടെത്തുന്നത്,പക്ഷെ എന്തെങ്കിലും തിരിച്ചു കിട്ടാനായി നഷ്ടപ്പെടുത്തുന്നത് എത്ര വലുതാണെന്ന് ആരും ചിന്തിക്കുന്നില്ല. ഇവിടെയാണ് ടേം പ്ലാൻ പ്രസക്തമാകുന്നത്.

നിങ്ങൾ ചെയ്യേണ്ടത്

പരമ്പരാഗത പോളിസിക്കായി മാറ്റി വയ്ക്കുന്ന തുക രണ്ടായി വിഭജിക്കുക. അതിൽ ചെറിയൊരു ഭാഗം ആവശ്യത്തിനു കവറേജുള്ള മികച്ച ടേം പ്ലാനിന് നീക്കിവെക്കുക.ബാക്കി മ്യൂച്വൽ ഫണ്ട്, ഓഹരി, ബാങ്ക്, പിപിഎഫ്, യുലിപ് പോളിസി എന്നിവ പോലെ ഏതെങ്കിലും മികച്ച നിക്ഷേപ പദ്ധതിയിലിടണം.

പരമാവധി ആറ്–ഏഴു ശതമാനമാണ് എൻഡോവ്മെന്റ് പോളിസി നൽകുന്നത്. പലിശ കുറഞ്ഞിരിക്കുന്ന ഈ സമയത്തും ബാങ്കിലും ചെറുസമ്പാദ്യ പദ്ധതികളിലും എട്ടു ശതമാനംകിട്ടും. മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിവയിൽ ശരാശരി 12–15 ശതമാനം വരുമാനം പ്രതീക്ഷിക്കാം.ഇതുവഴി കിട്ടാവുന്ന നേട്ടം സ്വയം വിലയിരുത്തുക. എൻഡോവ്മെന്റ് പ്ലാനിനു പകരം ടേം പ്ലാനും നിക്ഷേപ പദ്ധതിയും സംയോജിപ്പിക്കുന്നതിന്റെ മെച്ചം സ്വയം വിലയിരുത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA