സൈബര്‍ പരിരക്ഷയ്ക്ക് ഐസിഐസിഐ ലൊംബാര്‍ഡും മൊബിക്വിക്കും കൈകോർത്തു

e-valet
SHARE

സൈബര്‍ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭ്യമാക്കുന്നതിനായി ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡും ഡിജിറ്റല്‍ സാമ്പത്തിക സേവന കമ്പനിയായ മൊബിക്വിക്കും കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും സംരക്ഷണം നല്‍കുക എന്നതാണ്‌ പങ്കാളിത്തത്തിലൂടെ ലക്ഷ്യമെടുന്നത്.

സൈബര്‍ ഇന്‍ഷൂറന്‍സ്‌ ഒരു ആപ്പ്‌ വഴി ഡിജിറ്റലായി ലഭ്യമാകും. മാസം തോറും 99 രൂപ മാത്രമാണ്‌ അടയ്‌ക്കേണ്ടത്‌. 50,000 രൂപയുടെ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭ്യമാകും. മൊബിക്വിക്ക്‌ ഉപയോക്താക്കള്‍ക്ക്‌ ഐസിഐസിഐ ലൊംബാര്‍ഡിന്റെ കൊമേഴ്‌സ്യല്‍ സൈബര്‍ ഇന്‍ഷൂറന്‍സ്‌ പോളിസി ലഭ്യമാകും. മൊബിക്വിക്ക്‌ ഉപയോക്താക്കള്‍ക്ക്‌ വാലറ്റില്‍ പണമടയ്‌ക്കുന്ന സമയത്ത്‌ ഈ ഇന്‍ഷൂറന്‍സ്‌ പോളിസിയില്‍ ചേരാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA