കുടുംബത്തെ സ്നേഹിക്കുന്നവർ ഇൻഷുറൻസ് പോളിസി എങ്ങനെ വേണ്ടെന്നു വയ്ക്കും?

HIGHLIGHTS
  • പ്രതിമാസ വരുമാനത്തിന്റെ 120 ഇരട്ടി തുകക്കെങ്കിലും സംരക്ഷണം വേണം
happy-life
SHARE

വരുമാനമുള്ളവരെ ആശ്രയിച്ചാണ് ഒരു കുടുംബം മുന്നോട്ട് പോകുക. അപ്പോൾ വരുമാനമുണ്ടാക്കുന്നയാൾക്ക് ആകസ്‌മികമായി മരണം സംഭവിച്ചാലോ?

കുടുംബത്തിന്റെ മുന്നോട്ടുള്ള ഒഴുക്ക് തടസപ്പെടും. നിലവിലെ ബാധ്യതകൾ, ഭാവി സാമ്പത്തികാവശ്യങ്ങൾ എന്നിവ ചോദ്യചിഹ്നമായി മാറും. അതിനാൽ കുടുംബത്തെ സ്‌നേഹിക്കുന്ന വരുമാനമുള്ള ഏതൊരാളും  പോളിസി എടുക്കണം. കടമുള്ളവർ, ഏക വരുമാനമുള്ളവർ, അപകടകരമായ ജോലി ചെയ്യുന്നവർ എന്നിവർക്കെല്ലാം അനിവാര്യമാണിത്. 

 സംരക്ഷണം എത്രത്തോളം?  

ജീവന്റെ വില നിശ്ചിയിക്കാനാകില്ല. അതിനാൽ  നമ്മുടെ ഭാവി ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് എത്ര സംരക്ഷണം എടുക്കണം എന്നു നിശ്ചയിക്കേണ്ടത്.  നമ്മുടെ വരുമാനവും, കട ബാധ്യതകളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രായം, വരുമാനം, ജോലി, ആശ്രിതരായ കുടുംബാംഗങ്ങൾ, ആരോഗ്യ സ്‌ഥിതി, ചിലവ്, എന്നിവയെ അടിസ്‌ഥാനപ്പെടുത്തിവേണം  തുക നിശ്‌ചയിക്കുവാൻ. പ്രതിമാസ വരുമാനത്തിന്റെ 120 ഇരട്ടി തുകക്കെങ്കിലും സംരക്ഷണം എടുക്കണം.

പോളിസി എടുത്താൽ ഓരോ വർഷവും കൃത്യമായി പ്രീമിയം അടയ്ക്കാൻ ശ്രദ്ധിക്കണം. കൃത്യസമയത്തു പുതുക്കിയില്ലെങ്കിൽ അത് ലാപ്സാകും. പിന്നെ പുതിയ പോളിസി വാങ്ങേണ്ടി വരും. അപ്പോൾ പ്രായം കൂടുമെന്നതിനാൽ പ്രീമിയവും കൂടും.  മറ്റു ചില കാര്യങ്ങൾ കൂടി പോളിസി ഉടമകൾ ശ്രദ്ധിക്കണം. അവർ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കവറേജ് കൂട്ടണം. വിവാഹിതനാകുമ്പോൾ, കുട്ടികൾ ജനിക്കുമ്പോൾ, ഭവനവായ്പ എടുത്ത് വീടുവയ്ക്കുമ്പോൾ എല്ലാം നിങ്ങളുടെ ബാധ്യത കൂടി വരും. അതനുസരിച്ച് കവറേജ് വർധിപ്പിക്കാം.

 വരുമാന വർധനയ്ക്കൊപ്പവും കവറേജ് ഉയർത്തണം. കാരണം, വരുമാനം കൂടുമ്പോൾ ജീവിതനിലവാരവും ഉയരും. അതേ നിലവാരം നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് ഉറപ്പാക്കാൻ ഉയർന്ന കവറേജ് കൂടിയേ തീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA