റിട്ടയർമെന്റ് ജീവിതത്തിന് ബജാജ് അലയന്‍സ് ലോങ് ലൈഫ് ഗോള്‍

money-up
SHARE

ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള സാമ്പത്തിക ജീവിതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ലോങ് ലൈഫ് ഗോള്‍ എന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചു.

നികുതി വിമുക്തമായ റിട്ടയർമെന്റ് കാല വരുമാനം, 99 വയസു വരെ പരിരക്ഷ, അടിയന്തര സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കല്‍ നടത്താനുള്ള സൗകര്യം എന്നിവ പദ്ധതിയിലുണ്ട്. പ്രീമിയം ഇളവു ചെയ്തു നല്‍കുന്നതും അല്ലാത്തതുമായ രണ്ട് പദ്ധതികളാണ് ഉള്ളത്.

ഓരോ വ്യക്തിയുടേയും നഷ്ട സാധ്യതകള്‍ നേരിടാനുള്ള കഴിവനുസരിച്ച് നിക്ഷേപം നടത്താനുള്ള നാലു രീതികളും ഇതോടൊപ്പമുണ്ട്. വിപണി അധിഷ്ഠിത നിക്ഷേപങ്ങളാണ്.  നികുതി വിമുക്ത വരുമാനവും ലഭിക്കും. 55 വയസു മുതലോ പോളിസി പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതു മുതലോ ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന രീതി ഇതില്‍ സ്വീകരിക്കാനാവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA