മ്യൂച്വല്‍ ഫണ്ട് എസ്ഐപിയോടൊപ്പം ഇൻഷുറൻസ് പരിരക്ഷ കൂടിയായാലോ?

planning
SHARE

മ്യൂച്വല്‍ ഫണ്ട് കമ്പനിയായ  ആദിത്യ ബിര്‍ള സൺ ലൈഫ് മ്യൂച്വല്‍ ഫണ്ട്്്് അധിക ചെലവില്ലാതെ 50 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്ന സെഞ്ച്വറി എസ്ഐപി അവതരിപ്പിച്ചു. നേരത്തെ ഓഹരി അധിഷ്ഠിത പദ്ധതികള്‍ മാത്രം ലഭ്യമാക്കിയിരുന്ന സെഞ്ച്വറി എസ്ഐപി വഴി തിരഞ്ഞെടുത്ത കടപ്പത്ര പദ്ധതികളിലും നിക്ഷേപം നടത്താനാകും. നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍ക്കരണവും ആസ്തികളുടെ സന്തുലനവും സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

നിക്ഷേപ കാലാവധി മുഴുവനും അല്ലെങ്കില്‍  അതിനു മുന്‍പ് 60 വയസ് എത്തുന്നതു വരെ ആണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപകന് ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക. സെഞ്ച്വറി എസ്ഐപിയുടെ പ്രതിമാസ തുകയുടെ നൂറിരട്ടി അല്ലെങ്കിൽ  50 ലക്ഷം രൂപ വരെ എന്ന നിലയില്‍  ആണ് പരിരക്ഷ. ആദ്യ മൂന്നു വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തുവര്‍ക്കാണിതു ലഭിക്കുക. കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കുന്നവർക്ക് അര്‍ഹതയില്ല. ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാന്‍ പ്രേരിപ്പിക്കുകയാണു ലക്ഷ്യം.18 മുതല്‍ 51 വയസു വരെയുള്ളവര്‍ക്കാണ് ഇതില്‍ ചേരാന്‍ അര്‍ഹത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA