ജീവിതത്തിനും ആരോഗ്യത്തിനും ഇനി ഒരുമിച്ച് പരിരക്ഷ

happy-family-2
SHARE

ഒരൊറ്റ സമഗ്ര ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ പോളിസിയുടമയുടെ ആരോഗ്യ, ജീവിത ലക്ഷ്യങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു.ബജാജ് അലിയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സും  ലൈഫ് ഇന്‍ഷൂറന്‍സും ചേര്‍ന്നാണ്  ആദ്യ കോംമ്പോ പദ്ധതിയായ ബജാജ് അലിയന്‍സ് ടോട്ടല്‍ ഹെല്‍ത്ത് സെക്യൂര്‍ ഗോള്‍ അവതരിപ്പിച്ചത്. രണ്ടു വ്യത്യസ്ത പോളിസികള്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാനാവും.  

ബജാജ് അലിയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ ഹെല്‍ത്ത് ഗാര്‍ഡ് പോളിസിയും ബജാജ് അലിയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സിന്റെ ബജാജ് അലിയന്‍സ് ഐ സെക്യൂറും സംയോജിപ്പിച്ചാണ് ടോട്ടല്‍ ഹെല്‍ത്ത് സെക്യൂര്‍ ഗോള്‍ അവതരിപ്പിക്കുന്നത്. ആകെ പ്രീമിയത്തില്‍ അഞ്ചു ശതമാനം ഇളവും രണ്ടു കമ്പനികളില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് സേവനങ്ങള്‍ നേടാനുള്ള സൗകര്യവും ലഭിക്കും. 

ഹെല്‍ത്ത് ഗാര്‍ഡ് പോളിസി വഴി ഉപഭോക്താക്കള്‍ക്ക് ഒന്നര ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയുളള ആശുപത്രി ചെലവുകള്‍ക്കു പരിരക്ഷ ലഭിക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാം. കുറഞ്ഞ ചെലവില്‍ ടേം ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നതാണ് ബജാജ് അലിയന്‍സ് ഐസെക്യൂര്‍. 45 വയസുള്ള വ്യക്തിക്ക് പത്തു ലക്ഷം രൂപയുടെ ജീവിത പരിരക്ഷയ്ക്ക് 268 രൂപ ഇളവ് അടക്കം 5358 രൂപയും, മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സിന് 388 രൂപ ഇളവടക്കം 7764 രൂപയും ആയിരിക്കും കോമ്പോ പദ്ധതി പ്രകാരം പ്രീമിയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA