ഇനി ലഭിക്കും സൈബര്‍ ആക്രമണങ്ങളിൽ നിന്നും പരിരക്ഷ

money-and-calculator-845
SHARE

സൈബര്‍ ആക്രമണങ്ങള്‍ മൂലം  സമ്പത്തിനും യശസിനും  ഉണ്ടാകുന്ന നഷ്ടത്തില്‍ നിന്നും ബിസിനസിനെ സംരക്ഷിക്കുന്നതിനായി പുതിയ ഇൻഷുറന്‍സ് എത്തി. ബിസിനസിനെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് ആണ്  പുതിയ  സൈബര്‍ ഡിഫന്‍സ് ഇന്‍ഷൂറന്‍സ്  അവതരിപ്പിക്കുന്നത്.ആദ്യ ഘട്ടത്തില്‍  എസ്എംഇ , ഇടത്തരം  ബിസിനസ്സുകള്‍, എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്നീട് വലിയ ബിസിനസ്സുകള്‍ക്കും പരിരക്ഷ ലഭ്യമാക്കും. 

സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.ഹാക്കിങ്, വ്യക്തി വിവര മോഷണം, സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുക , ബിസിനസ്സിന് തടസ്സം ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA