ഇൻഷുറൻസ് എന്തിനാണ്?

HIGHLIGHTS
  • ജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കാതിരിക്കാനായി മുൻകരുതലെടുക്കാം.
insu-12
SHARE

ഭാവിയിൽ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക്‌ സാമ്പത്തിക സഹായം ലഭ്യമാവുക എന്ന ലക്ഷ്യമാണ്‌ ഇൻഷുറൻസിനുള്ളത്. അതുകൊണ്ടുതന്നെ, ഏതൊരാൾക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന അതല്ലെങ്കിൽ ഇപ്പോൾ നമുക്ക്‌ ചുറ്റുമുള്ള ഇൻഷുർ ചെയ്യാവുന്ന പരമാവധി റിസ്‌കുകൾ കവർ ചെയ്ത്‌ സംരക്ഷിക്കേണ്ടതാണ്‌. എല്ലാ മനുഷ്യരിലും ജീവിതത്തിൽ  ഉയർച്ചയും, താഴ്ചയും, സുഖവും, ദു:ഖവും, സാമ്പത്തിക പ്രതിസന്ധിയും, അപകടങ്ങളും അസുഖങ്ങളും ഉണ്ടാ‍വുന്നു. പക്ഷെ സമ്പാദ്യമുള്ള സമയത്ത്‌ യഥാവിധി ഭാവികാര്യങ്ങൾക്കായി ചിലവഴിച്ചാൽ ജീവിതത്തിൽ താളപ്പിഴകൾ സംഭവിക്കാതിരിക്കാനായി അത് കരുതലാകും.

വരുമാനമുള്ള കാലത്ത്‌ ശ്രദ്ധയോടെ സാമ്പത്തിക ആസൂത്രണങ്ങൾ ചെയ്തിരിക്കണം. ഏക വരുമാനമുള്ളയാളാണെങ്കിൽ  ഇൻഷുറൻസ്‌ സംരക്ഷണമാർഗ്ഗങ്ങൾ സ്വീകരിച്ചേ മതിയാകൂ. റിസ്കുകൾ ഒഴിവാക്കാനാവില്ലെങ്കിൽ അവ പൂർണ്ണമായും സംരക്ഷണം ചെയ്യുന്ന തരത്തിൽ ഇൻഷുർ ചെയ്യുകയും സുരക്ഷിതരാവുകയും ചെയ്യേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

മനുഷ്യജീവൻ വിലമതിക്കാൻ വളരെ പ്രയാസമാണ്‌. ഭാവി ആവശ്യങ്ങളാണ്‌ നമ്മൾ എത്രമാത്രം ഇൻഷുർ ചെയ്തിരിക്കണമെന്നത്‌ നിശ്ചയിക്കുന്ന പ്രധാന  ഘടകം. വരുമാനവും  പ്രായവും  ബാധ്യതയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലി, പദവി, വയസ്സ്‌, ആശ്രിതരായ കുടുംബാംഗങ്ങൾ, ചിലവ്‌, മിച്ചം, കടബാധ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം ഇൻഷുർ ചെയ്യുവാൻ. ഉദാഹരണത്തിന്‌ ഒരാൾക്ക്‌ പ്രതിമാസം 20,000 രൂപ വരുമാനമുെ‍ണ്ടന്നിരിക്കട്ടെ. അയാൾ ചുരുങ്ങിയത്‌ 20 മുതൽ 25 ലക്ഷം വരെ തുകയ്ക്കുള്ള ഇൻഷുറൻസ്‌ പോളിസിയെങ്കിലും എടുത്തിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA