ADVERTISEMENT

ഇന്ന് നമ്മുടെ ഏത് ജീവിതാവശ്യത്തിനും ഇണങ്ങുന്ന വൈവിധ്യമാർന്ന ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. ഇതിൽ എല്ലാമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും നിശ്ചയമായും ചില കാര്യങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കിയേ മതിയാകൂ. ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വേണ്ടത്‌. ഇതിനായി വരുമാനമുള്ള രക്ഷിതാവിന്‌ ടേം ഇൻഷുറൻസ്‌ എടുക്കുന്നതായിരിക്കും ഉചിതം. വരുമാനം നേടുന്നയാളുടെ അഭാവത്തിലും കുടുബത്തിന് സുരക്ഷയുറപ്പാക്കാൻ ഇതിലൂടെ സാധിക്കും. 

രണ്ടാ‍മതായി ജോലിയിൽ നിന്നു വിരമിച്ച ശേഷമുള്ള കാലത്തേക്കുള്ള കരുതലാണ്. റിട്ടയർ ചെയ്തുകഴിഞ്ഞുള്ള ജീവിതത്തിലും ചിലവുകൾ കൂടുകയല്ലാതെ കുറയുന്നില്ലല്ലൊ. മാത്രമല്ല, സ്ഥിരമായ പ്രതിമാസ വരുമാനം ഇല്ലാത്ത അവസ്ഥയും. പണപ്പെരുപ്പം ഏറിവരുന്ന ഈ കാലഘട്ടത്തിൽ നമുക്ക്‌ സമൂഹത്തിൽ, കുടുംബത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒരു സ്ഥിരവരുമാനം കൂടിയേ തീരൂ. ഭാവി തലമുറയെ  പൂർണ്ണമായും ആശ്രയിച്ചു ജീവിക്കുന്നതിനേക്കാൾ സ്വന്തം കാലിൽ നിൽക്കാൻ സാധിച്ചാൽ അതായിരിക്കും നാം കൂടുതൽ ഇഷ്ടപ്പെടുക. അതിനായി വരുമാനമുള്ള കാലഘട്ടത്തിൽ റിട്ടയർമന്റ്‌ / പെൻഷൻ പദ്ധതിയിൽ ചേർന്നിരിക്കണം. 

ആയുർ ദൈർഘ്യം കൂടിവരുന്ന ഒരു ലോകത്താണ്‌ നാം ഇന്ന്‌ ജീവിക്കുന്നത്‌. ഇതിന്റെ പ്രധാന കാരണം വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാണെന്നതിൽ സംശയമില്ല. ഇപ്പോൾ ജീവിക്കുന്ന നിലവാരത്തിൽ നിന്നും പുറകോട്ടുപോകാൻ ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ടുതന്നെ, ആരോഗ്യവും വരുമാനവും ഉള്ള സമയത്ത്‌ യഥാവിധി ഇൻഷുർ ചെയ്താൽ ഇത്‌ രണ്ടും കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തിൽ ഇൻഷുറൻസ്‌ ഒരു സഹായ ഹസ്തമായി മാറും. രോഗത്തിന്റെ ദുരിതങ്ങൾ ആരേയും എപ്പോഴും പിടികൂടാമെന്നിരിക്കെ ചികിൽസാചെലവ് കുത്തനെ ഉയരുന്ന ഇക്കാലത്ത് ആരോഗ്യ ഇൻഷുറൻസും ഒഴിച്ചുകൂടാനാകാത്തതാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com