വാഹനമുള്ളവർക്കായി ഇതാ ചില സമ്പാദ്യശീലങ്ങൾ

HIGHLIGHTS
  • വാഹനത്തിന്റെ പരിപാലന ചെലവ് കുറയ്ക്കാൻ മികച്ച ഡ്രൈവിങ്ങിനാകും
happy-family
SHARE

സ്വകാര്യവാഹനം കൊണ്ടു കാശു സമ്പാദിക്കാനാകുമോ എന്നു ചോദിച്ചാൽ ഇല്ല എന്നുത്തരം പറയേണ്ടിവരും. കാറു വാങ്ങുന്നതേ ചെലവാണ്. പക്ഷേ, നമ്മുടെ യാത്രാസൗകര്യം കണക്കിലെടുക്കുമ്പോൾ സ്വന്തമായി വാഹനം ഇല്ലാതെ പറ്റുകയുമില്ല. അതുകൊണ്ടു വാഹനത്തിനായി ചെലവിടുന്ന കാശിൽ ലാഭം കണ്ടെത്തുക മാത്രമാണു പോംവഴി. ഇതാ ചില കാര്യങ്ങൾ

യാത്ര പ്ലാൻ ചെയ്യുക

മുൻകൂട്ടി യാത്ര പ്ലാൻ ചെയ്താൽ ചെലവു കുറയ്ക്കാം. നമ്മുടെ റൂട്ട് നേരത്തെ നോക്കി വെച്ച് തിരക്കില്ലാത്ത സമയം നോക്കി യാത്ര ചെയ്യാം. ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകും. ഗതാഗത കുരുക്കുകളിൽ കിടന്നു വെറുതേ ഇന്ധനം കളയേണ്ടി വരില്ല. 

വാഹനം പങ്കിടാം

ഒരു ഫ്ലാറ്റ്സമുച്ചയത്തിൽനിന്നോ മറ്റോ ഒരേയിടത്തേക്കു പുറപ്പെടുന്ന പലരും ഒന്നിച്ചൊരു വാഹനത്തിൽ യാത്ര ചെയ്താലോ…ഒരാൾ മാത്രം കാറോടിച്ചുപോകുന്നതിന്റെ ചെലവ് കാര്യമായി കുറയും. യാത്ര ആസ്വാദ്യകരമാക്കുകയും ചെയ്യാം. വേണമെങ്കിൽ ഒരു പൂൾ എന്നു പറയാം. 

നന്നായി വാഹനമോടിച്ചാലും ചെലവു കുറയും

ശരിയായ വേഗത്തിൽ യാത്ര ചെയ്യുന്നത് ഇന്ധനക്ഷമത കൂട്ടുമെന്നറിയാമല്ലോ. അതുപോലെത്തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റുചില കാര്യങ്ങളുണ്ട്. പെട്ടെന്നു വേഗമെടുക്കുക, പെട്ടെന്നു ബ്രേക്ക് ചെയ്യുക എന്നിവ വാഹനത്തിന്റെ  നല്ല നടപ്പിനു യോജിച്ചതല്ല. വാഹനത്തിന്റെ പരിപാലനച്ചലവിൽ നല്ല മാറ്റം വരുത്താൻ മികച്ച ഡ്രൈവിങ്ങിനാകും. 

ഇൻഷുറൻസ് 

വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കുമ്പോഴും വാങ്ങുമ്പോഴും പൊതു കമ്പനികളുടെ പോളിസികൾ ഓൺലൈൻ ആയി വാങ്ങിയാൽ കാര്യമായ ലാഭം കിട്ടും. 

വാഹനം ഏതെന്നു തീരുമാനിക്കുക

നമുക്കിണങ്ങിയ വാഹനം വാങ്ങുന്നതിൽ പോലും കാശു ലാഭിക്കാം. ശ്രദ്ധിക്കുക, നമുക്കിഷ്ടമായ വാഹനമല്ല, ഇണങ്ങിയ വാഹനം. ഉദാഹരണത്തിന് നിങ്ങൾ നഗരത്തിനുള്ളിലാണു താമസിക്കുന്നതെന്നു കരുതുക.  ഇഷ്ടപ്പെട്ട ഒരു വലിയ വാഹനം വാങ്ങിയാൽ രണ്ടുതരത്തിൽ കാശു പോകും.ആദ്യം വാഹനം വാങ്ങുന്നതിന്റെ അധികച്ചെലവ്. രണ്ടാമത് വലിയ വാഹനങ്ങൾക്ക് ഇന്ധനച്ചെലവ് കൂടുതലായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് നഗര ഉപയോഗത്തിനു യോജിച്ച ചെറു വാഹനം വാങ്ങിയാൽ ലാഭം ഉറപ്പ്. 

ഇങ്ങനെ ചെറുകാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനത്തിനു ചെലവാക്കുന്ന തുകയിൽ കുറവു വരുത്താം. വാഹനം ഒരു ബാധ്യത ആകാതിരിക്കുകയും ചെയ്യും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA