ADVERTISEMENT
സമൂഹത്തില്‍ സാമ്പത്തിക സമത്വം നേടുന്നതില്‍ സ്ത്രീകള്‍ മുന്നിലാണ്. വീട്ടുകാര്യങ്ങള്‍ നോക്കുന്നതിനു പുറമേ, പുരുഷന്‍മാര്‍ക്കൊപ്പം നിന്ന് എല്ലാ മേഖലകളിലും രാപകല്‍ ജോലി ചെയ്യാന്‍ സന്നദ്ധരുമാണവര്‍. എന്നാല്‍ ദൈനം ദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ തങ്ങളുടെ ജീവനും സമ്പത്തിനും പരിരക്ഷയേകാന്‍ വിസ്മരിക്കുകയാണ് സ്ത്രീകളിലേറെയും. രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തോളം സ്ത്രീകള്‍ ആണെങ്കിലും സാമ്പത്തിക പരിരക്ഷയുള്ളവരില്‍ പുരുഷന്‍മാര്‍ തന്നെയാണ് മുന്നില്‍.

മെട്രോനഗരങ്ങളില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉള്ള സ്ത്രീകള്‍ വെറും 19 ശതമാനം മാത്രമാണെന്ന് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്  സര്‍വേ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം സ്ത്രീകളും തങ്ങളുടെ വാര്‍ദ്ധക്യ സുരക്ഷയേക്കാള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കുന്നവരാണ്.

പുരുഷന്‍മാരുടെ വരുമാനത്തിന്റെ 38 ശതമാനമാണ് അടിസ്ഥാന ചെലവുകള്‍ക്കായി ചെലവഴിക്കുന്നതെിങ്കില്‍ സ്ത്രീകളുടെ വരുമാനത്തിന്റെ 42 ശതമാനത്തില്‍ അധികവും ഇത്തരം ചെലവുകള്‍ക്കായി വിനിയോഗിക്കുകയാണ്. ജോലിക്കാരായ പുരുഷന്‍മാരില്‍ 83 ശതമാനം പേരും വിവിധ ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉള്ളവരാണെങ്കില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 70 ശമാനം സ്ത്രീകള്‍ക്കു മാത്രമാണ് പരിരക്ഷ ഉള്ളതെന്നും പഠനത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com