സിഗ്ന ടി ടി കെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഇനി മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

med-care
SHARE

ആരോഗ്യ ഇൻഷുറൻസ് രംഗത്തെ മുൻനിരക്കാരായ സിഗ്ന ടി.ടി.കെ. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഇനി മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്നറിയപ്പെടും.  അമേരിക്ക ആസ്ഥാനമായുള്ള ആഗോള ആരോഗ്യ സേവന ദാതാക്കളായ സിഗ്ന കോര്‍പറേഷന്റേയും ഇന്ത്യന്‍ പങ്കാളികളായ ടി.ടി.കെ. ഗ്രൂപ്പിന്റേയും മണിപാല്‍ ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണിത്. പുതിയ ഘടനയനുസരിച്ച് സിഗ്ന കോര്‍പറേഷന്‍ തങ്ങളുടെ 49 ശതമാനം പങ്കാളിത്തം തുടരും. ഇതേ സമയം മണിപാല്‍ ഗ്രൂപ്പ്് തങ്ങളുടെ വിഹിതം 51 ശതമാനമായി ഉയര്‍ത്തും. ഐ.ആര്‍.ഡി.എ.യില്‍ നിന്ന് ആവശ്യമായ അംഗീകാരങ്ങള്‍ ലഭിച്ച ശേഷം ടി.ടി.കെ. ഗ്രുപ്പ് ഈ സംയുക്ത സംരംഭത്തില്‍ നിന്നു പിന്‍മാറും. ഭാവിയിലെ എല്ലാ ബിസിനസുകളും പുതിയ കമ്പനിയുടെ പേരിലാവും നടത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA