ADVERTISEMENT

ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ് യൂലിപ് എന്നറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പ്ലാന്‍ പ്രകാരം പോളിസി ഉടമകള്‍ അടയ്ക്കുന്ന പ്രീമിയം തുകയുടെ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വിനിയോഗിക്കുമ്പോള്‍ ബാക്കി ഭാഗം ഓഹരികളിലും ഓഹരി അധിഷ്ഠിത കടപ്പത്രങ്ങളിലും ബാലന്‍സ്ഡ് ഫണ്ടുകളിലും നിക്ഷേപിക്കപ്പെടുന്നു. 

പോളിസികള്‍ക്ക് ആദായ നികുതി നിയമപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. കുറഞ്ഞത്  5 വര്‍ഷം വരെയുള്ള ലോക്ക് ഇന്‍ പീരിയിഡ്  കഴിഞ്ഞാൽ നിക്ഷേപം പിന്‍വലിക്കാനുമാകും. ചില യൂലിപ്പുകള്‍ നിശ്ചിത കാലാവധി എത്തിയതിന് ശേഷം പ്രീമിയം മുടങ്ങിയാലും അസാധുവാകുന്നില്ല. 

യൂലിപ്പുകളുടെ സവിശേഷതകള്‍

1.ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപം എന്നതിനൊപ്പം പോളിസി ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും പോളിസി പരിരക്ഷയും ലഭിക്കുന്നു. പോളിസി ഉടമ മരണപ്പെടുമ്പോള്‍ സം അഷ്വേഡ് തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും. 

2.പോളിസികളിലെ ദീര്‍ഘകാല നിക്ഷേപം നിക്ഷേപ വളര്‍ച്ചയ്ക്ക് ഇടയാക്കുന്നു.ഇത് ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.റിസ്‌ക്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് മാത്രം ഫണ്ട് തിരഞ്ഞെടുക്കാം.

3.ഫണ്ട് സ്വിച്ചിങ് ഓപ്ഷനിലൂടെ, നിശ്ചിത കാലയളവില്‍ ഓഹരിയിലേക്കുള്ള നിക്ഷേപം കുറച്ച് കൊണ്ട് സുരക്ഷിത ഫണ്ടുകളിലേക്ക് നിക്ഷേപം മാറ്റാനാകും എന്നതാണ് യൂലിപ്പ് പോളിസികളുടെ ഏറ്റവും വലിയ ആകര്‍ഷണം.

4.പോളിസി കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് അടവ് നിര്‍ത്തി ആവശ്യമെങ്കില്‍ മൊത്തം തുകയും തിരിച്ചെടുക്കാം. നിക്ഷേപം ലോക്ക് ഇന്‍ പീരിഡ് പൂര്‍ത്തികരിച്ചിരിക്കണം എന്നു മാത്രം. 

5. ദീര്‍ഘകാലാടിസ്ഥാനത്തില്‍, പോളിസി തുക കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ലോയല്‍റ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത് ഫണ്ടില്‍ അവസാന നിക്ഷേപത്തിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടും. 

6.അലോക്കേഷന്‍ ചാര്‍ജ്, പോളിസി അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്, ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ് തുടങ്ങിയ വിവിധ ചാര്‍ജുകള്‍ പോളിസികള്‍ക്ക് ഈടാക്കാറുണ്ട്. യൂലിപ്പുകള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ് ഒഴികെ ഉള്ളവ ഈടാക്കാത്ത ഇന്‍ഷുറന്‍സ് കമ്പനികളും ഉണ്ട്.

അതുകൊണ്ട് പോളിസി എടുക്കും മുമ്പ്  ചാര്‍ജുകളും മറ്റ് നിബന്ധനകളും  താരതമ്യം ചെയ്യാന്‍ മറക്കരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com