കുട്ടികൾക്കും വേണം ഹെൽത്ത് ഇൻഷുറൻസ് പോളിസി

health-review
SHARE

കുട്ടികൾക്ക് ചെറുപ്പത്തിലെ തന്നെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷവേണം.  അസുഖങ്ങൾ സർവസാധാരണവും ചികിൽസാ ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന ഇക്കാലത്ത് ചികിൽസാചെലവ് കവർ ചെയ്യുന്ന ഹെൽത്ത് പോളിസികൾ കുട്ടികൾക്കും അനിവാര്യമാണ്. അല്ലെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും അംഗം രോഗബാധിതനായാൽ നേരിടേണ്ടി വരുന്ന പ്രതിസന്ധി രൂക്ഷമായിരിക്കും. മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്കും കൂടി ചികിൽസാ പരിരക്ഷ നൽകുന്ന ഫ്ലോട്ടർ പോളിസികൾ എടുക്കുന്നത് അഭികാമ്യമാണ്. 25 വയസ്സു വരെ കുട്ടികൾക്ക് ഇത്തരത്തിൽ ഫാമിലി കവറേജ് നേടാവുന്നതാണ്. 

എന്നാൽ ഈ വസ്തുത മനസിലാക്കാതെ  പല അച്ഛനമ്മമാരും കുട്ടികൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു പകരം ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്ന പ്രവണത വ്യാപകമായുണ്ട്. കുട്ടികൾക്കു ലൈഫ് ഇൻഷുറൻസ് പോളിസി ആവശ്യമില്ല. പകരം മാതാപിതാക്കൾക്കാണ് ലൈഫ് ഇൻഷുറൻസ് പോളിസി നിർബന്ധമായും ഉണ്ടാകേണ്ടത്. കാരണം അവർക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുട്ടികളുടെ ഭാവി അനിശ്‌ചിതത്വത്തിലാകാതെ പരിരക്ഷയൊരുക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA