ADVERTISEMENT

മോദി സർക്കാരിന്റെ രണ്ടാം ഊഴത്തില്‍ ആർക്കായിരിക്കും കൂടുതൽ പരിഗണന?. വോട്ടു നൽകി വീണ്ടും അധികാരത്തിലേറ്റിയ പാവങ്ങളോടോ അതോ കോർപ്പറേറ്റ് ചങ്ങാതിമാരോടോ? എന്തായാലും തങ്ങളെ വീണ്ടും അധികാരത്തിലേറ്റിയ ജനങ്ങളോട് മോദി സർക്കാർ പ്രതിപത്തി കാണിക്കും എന്നാണ് കരുതുന്നത്. 

രാഷ്ട്രത്തിന്റെ അഭിവൃദ്ധിയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പ്രതിവിധി നിർദേശിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വലിയ പങ്കാണുള്ളത്. പ്രത്യേകിച്ച് റിസ്കുകൾ കൂടിവരുന്ന ഇന്നത്തെ അവസ്ഥയിൽ വ്യക്തികൾ, കുടുംബങ്ങൾ ഒക്കെയുൾപ്പെടുന്ന സമൂഹത്തെ സുരക്ഷിതമാക്കാനാകണം. പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ, പകർച്ച വ്യാധികൾ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യർ മൂലം ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾ എന്നിവ മുൻനിര പട്ടികയിൽ ഉൾപ്പെടുത്താവുന്നവയാണ്. നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റാത്ത മേൽ പറഞ്ഞ റിസ്കുകൾക്ക് യഥാവിധി സംരക്ഷണം നൽകി സാമ്പത്തിക നഷ്ടങ്ങൾ കുറച്ചു കൊണ്ടുവരുമ്പോൾ സമൂഹത്തോടൊപ്പം രാഷ്ട്ര നിർമ്മാണത്തിനും ഇത്തരം കാര്യങ്ങൾ മുതൽക്കൂട്ടാവുന്നു.

പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പദ്ധതികൾ നോക്കാം

1. വ്യക്തികൾ / കുടുംബങ്ങൾ എന്നിവർക്കായുള്ള ആരോഗ്യ സുരക്ഷാ പദ്ധതി.

2. കാർഷിക വിളകൾക്കായുള്ള വിള ഇൻഷുറൻസ് പദ്ധതി.

3. വരുമാനമുള്ള കുടുംബാംഗങ്ങൾക്ക് സ്വാഭാവിക മരണം / അപകട മരണം എന്നിവ കവർ ചെയ്യുന്ന ടേം ഇൻഷുറൻസ് പദ്ധതി.

4. വീടിനും, സാധന സാമഗ്രികൾക്കും - ഹോം ഇൻഷുറൻസ് പദ്ധതി.

ദേശീയ തലത്തിൽ ഇതിനെ "നാഷണൽ സോഷ്യൽ സെക്യൂരിറ്റി സ്കീം' എന്ന് വിശേഷിപ്പിക്കാം. ഈ മേഖലകളിൽ നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് കാത്തിരിക്കുകയാണ് സാധാരണക്കാരും വിദഗ്ധരും ഒരു പോലെ

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com