ഇപ്പോൾ 74 ാം വയസിലും ഹെൽത്ത് പോളിസി എടുക്കാം

HIGHLIGHTS
  • ഭാര്യയ്ക്കും ഭർത്താവിനും പരിരക്ഷ കിട്ടുന്ന ഫ്ളോട്ടർ പോളിസികളുമുണ്ട്
med-insu
SHARE

പ്രായമായി , രോഗങ്ങൾ പിടികൂടുമ്പോഴാണ്  പലരും ഹെൽത്ത് പോളിസി എടുക്കുന്നതിനെ കുറിച്ച്  ചിന്തിക്കുന്നത്. പക്ഷേ മിക്ക ഇൻഷുറൻസ്  കമ്പനികളുടേയും പോളിസികള‍ിൽ 60 കഴിഞ്ഞവർക്ക് ചേരാനാകില്ല.

എന്നാൽ  ഇപ്പോൾ മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള  പ്രത്യേക ഹെൽത്ത് പോളിസികൾ  പല കമ്പനികളും ലഭ്യമാക്കുന്നുണ്ട്. അത്തരം ചില പോളിസികളെ പരിചയപ്പെടാം.  60 മുതൽ 74 വയസു വരെയുള്ളവർക്ക് പുതുതായി പോളിസി വാങ്ങാം. പോളിസിയിൽ ചേർന്നവർക്ക്  ആജീവനാന്തം  പോളിസി പുതുക്കാനുള്ള അവസരവും ചില പോളിസികൾ നൽകുന്നുണ്ട്. ഭാര്യയ്ക്കും  ഭർത്താവിനും ഒന്നിച്ചു കവറേജ് കിട്ടുന്ന ഫ്ളോട്ടർ പോളിസികളുമുണ്ട്.  അഞ്ചു ലക്ഷം രൂപ കവറേജിനുള്ള  ഏകദേശ പ്രീമിയവും പട്ടികയിൽ കാണുക.

Health-Insurance

ഹെൽത്ത് പോളിസി എടുത്താൽ അടയ്ക്കുന്ന  പ്രീമിയത്തിനു ആദായനികുതി ഇളവ്  നേടാം.  മാതാപിതാക്കൾക്കു വേണ്ടി   ഇത്തരം പോളിസി വാങ്ങുന്ന മക്കൾക്കും ഈ പ്രീമിയത്തിനു  നികുതി ഇളവു കിട്ടും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA