നിലവിലുള്ള അസുഖത്തിന് ഇന്‍ഷുറൻസ് പരിരക്ഷ കിട്ടുമോ?

HIGHLIGHTS
  • പോളിസിയിൽ ചേർന്ന് ആദ്യത്തെ 30 ദിവസത്തെ അസുഖങ്ങൾക്ക് പരിരക്ഷ കിട്ടില്ല
med-care
SHARE

ഹെൽത്ത് ഇൻഷുറൻസിൽ കവർ ചെയ്യാത്ത റിസ്ക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലുളള അസുഖങ്ങളാണ്. അതായത് പോളിസി എടുക്കുന്നതിന് 48 മാസത്തിനുളളിൽ വന്ന അസുഖങ്ങൾക്ക് മാത്രമെ പോളിസി എടുത്ത് 48 മാസം കഴിഞ്ഞാൽ ചികിത്സാ ചിലവ് ലഭിക്കുകയുളളു. അതുപോലെ തന്നെ പോളിസിയിൽ ചേർന്ന് ആദ്യത്തെ 30 ദിവസത്തെ അസുഖങ്ങൾ കവർ ചെയ്യുകയില്ല. പൊതുവായി പറഞ്ഞാൽ തിമിരം, പൈൽസ്, ഹെർണ്ണിയ, ഹൈഡ്രോസിൽ, റിനൽ സ്റ്റോൺ, ഗാൾസ്റ്റോൺ, ഗർഭാശയ ശാസ്ത്രക്രിയ, സൈനസൈറ്റീസ്, മുട്ടിനുളള ശസ്ത്രകിയ, ഡിസ്ക് തകരാറുകൾ, വെരികോസ് വെയിൽ, അൾസർ മുതലായവർക്ക് ആദ്യത്തെ 4 വർഷത്തിനുളളിൽ ഒട്ടുമിക്ക കമ്പനികളുടെ പോളിസികളിലും ക്ലെയിം ലഭ്യമാവുകയില്ല. ഇതു കൂടാതെ യുദ്ധം, അണുപ്രസരണം, സൗന്ദര്യ വർദ്ധന ചികിത്സ, പല്ലിനുണ്ടാവുന്ന കേടുപാടുകൾ കണ്ണട, ശ്രവണസഹായി, പ്രകൃതി ചികിത്സ, ചികിത്സിക്കാതെയുളള രോഗനിർണ്ണയം, മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വദ്ധ്യത മുതലായവക്കും പോളിസികളിൽ ക്ലെയിം ലഭിക്കുകയില്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA