ADVERTISEMENT

ജനറൽ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കുന്നുണ്ട്.വ്യക്തിഗത പോളിസികൾ, ഫാമിലി ഫ്ലോട്ടർ പോളിസികൾ, സീനിയർ സിറ്റിസൺ പോളിസികൾ, ക്രിട്ടിക്കൽ ഇൻഷൂറൻസ് പോളിസികൾ, ഹോസ്പിറ്റൽ ക്യാഷ് പോളിസികൾ, ടോപ് അപ് പോളിസികൾ എന്നിവയാണ് ഇതിൽ പ്രധാനമായുളളത്. ഇത് കൂടാതെ വിവിധ കമ്പനികൾക്കായുള്ള ഗ്രൂപ്പ് പോളിസികൾ, സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് എന്നിവയും നിലവിലുണ്ട്.

പരിരക്ഷയുള്ള റിസ്ക്കുകൾ ഏതെല്ലാം?

റൂംവാടക, ഇന്റൻസീവ് കെയർ യൂണിറ്റ് ചാർജുകൾ, നഴ്സിങ്ങ് ചാർജുകൾ, ഡോക്ടർ/സർജൻ/അനസ്തീഷ്യ മുതലായവയുടെ ഫീസ്. രോഗ നിർണയത്തിനുളള ചിലവുകൾ (ഉദാ: സ്കാനിങ്ങ്, എക്സ്റേ, രക്തപരിശോധന മുതലായവ) മരുന്നുകൾ, രക്തം, ഒാക്സിജൻ, കൃത്രിമാവയവങ്ങൾ മുതലായവക്കുളള ചിലവുകൾ ഡയാലിസിസ്, റേഡിയോതെറാപ്പി മുതലായവയും ഇതിൽ ഉൾപ്പെടുന്നതാണ്. ഇത് കൂടാതെ ഡേകെയർ ആയി 24 മണികൂർ അഡ്മിറ്റ് ചെയ്യാതെ ചികിത്സിക്കാൻ പോളിസികളിൽ വ്യവസ്ഥയുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നതിന് 30 ദിവസത്തിന് മുമ്പും ഡിസ്ചാർജ് ചെയ്ത് 60 ദിവസത്തിനുള്ളിലും വന്നിട്ടുളള ചികിത്സാ ചിലവുകളും  ക്ലെയിം ചെയ്യാവുന്നതാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com