സൈനികര്‍ക്കായി പ്രത്യേക പോളിസി

military-man-love-01
SHARE

അവിവ ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ റിട്ടയര്‍മെന്റ് പ്ലാനായ അവിവ ഇൻകം സുരക്ഷ അവതരിപ്പിച്ചു. സൈനികരെ ലക്ഷ്യമിട്ടാണ് പുതിയ പോളിസി അവതരിപ്പിച്ചിരിക്കുന്നത്. ഈ പോളിസി ജോലിയില്‍  നിന്നും വിരമിച്ചതിന് ശേഷവും  സൈനികര്‍ക്ക് സാമ്പത്തിക സുരക്ഷതിത്വം നല്‍കുകയും അധിക മാസ വരുമാനം ലഭ്യമാക്കുകയും ചെയ്യും എന്ന് കമ്പനി അറിയിച്ചു.പത്ത് വര്‍ഷത്തേക്ക് പ്രീമിയം അടക്കുന്നവര്‍ക്ക്  പത്ത് വര്‍ഷം മാസ വരുമാനം ഉറപ്പ് നല്‍കുന്നുണ്ട് പുതിയ ഉത്പന്നം. 12 വര്‍ഷത്തേക്കാണ് പ്രീമിയം അടക്കുന്നത് എങ്കില്‍ 12 വര്‍ഷം മാസ വരുമാനം ലഭ്യമാക്കും.
സൈനികര്‍ സാധാരണ 38-42 വയസ്സ് പ്രായത്തിലാണ് വിരമിക്കുന്നത് അതോടെ പ്രാഥമിക വരുമാനം കുറയും.  കുട്ടികളുടെ പഠനം, വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍  സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാസം തോറും പ്രീമിയം അടയ്ക്കാന്‍ കഴിയുന്നതിനാല്‍  അമിത ബാധ്യത ഇല്ലാതെ നിക്ഷേപം നടത്താന്‍ കഴിയുമെന്നും കമ്പനി പറഞ്ഞു. സൈനികരെ ലക്ഷ്യമിട്ടാണ് പോളിസി പുറത്തിറക്കിയിരിക്കുന്നതെങ്കിലും, മറ്റ് കസ്റ്റമേഴ്‌സിനും സമാനമായി  ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA