ADVERTISEMENT
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 9.91 ശതമാനം ഉര്‍ന്ന് 41,063.61 കോടി രൂപയായി.മൊത്തം 34 കമ്പനികളാണ് നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ്  രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 25 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 9.9 ശതമാനം ഉയര്‍ന്ന് 37,919.33 കോടി രൂപയായി.
സ്വകാര്യ മേഖല ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മാത്രമായ പ്രീമിയം വരുമാനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 41.57 ശതമാനം ഉയര്‍ന്ന് 1,977.13 കോടി രൂപയുമായി എന്നാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ) നല്‍കുന്ന വിവരം. അതേസമയം ജൂണ്‍ മാസത്തില്‍ നോണ്‍- ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം  12,936.97 കോടി രൂപയായി കുറഞ്ഞു.
2018 ജൂണില്‍ നോണ്‍- ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം  12,970.66 കോടി രൂപ ആയിരുന്നു.
25 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 11,868.67 കോടി രൂപയായി ഉയര്‍ന്നു. ജൂണില്‍ ഏഴ് സ്വകര്യമേഖല ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം വരുമാനം 31 ശതമാനം ഉയര്‍ന്ന് 927.25 കോടി രൂപയായി.
അതേസമയം ജൂണില്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ ഇസിഎഫ്‌സി ലിമിറ്റഡ് എന്നീ പ്രത്യേക പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ 80 ശതമാനം ഇടിവുണ്ടായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com