ഡെങ്കി പനിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

HIGHLIGHTS
  • കൂടുതല്‍ ദിവസം ആശുപത്രിയിൽ കിടക്കേണ്ടതിനാല്‍ ചിലവേറും
health
SHARE

മഴക്കാലമെത്തിയാൽ കേരളത്തിൽ ഡെങ്കിപ്പനി സാധാരണമാണ് ഇതിനുള്ള ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണമൊരുക്കുകയാണ് ബജാജ് ഫിന്‍സെര്‍വ്. ചികിത്സക്കായി കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്നതിനാല്‍ വളരെ ചിലവേറിയതാണ് ഡെങ്കി ചികിത്സ. ഈ സാഹചര്യം കണക്കിലെടുത്താണ് സാമ്പത്തികമായി പ്രയാസമുള്ളവര്‍ക്കും മികച്ച ഡെങ്കി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഡെങ്കി കവറേജ് പോളിസി ഒരുക്കിയിട്ടുള്ളത്. വര്‍ഷം 299 രൂപ പ്രീമിയത്തില്‍ 50,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഇതിലൂടെ ബജാജ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 

കൊതുകുകളില്‍ നിന്ന് പകരുന്ന ഈ രോഗം സ്ഥിരീകരിച്ചതിനു ശേഷമുള്ള ആശുപത്രി ചെലവുകള്‍ മാത്രമല്ല  ഡെങ്കി ആണോന്ന് അറിയാനുള്ള പരിശോധനകളുടെ ചെലവുകളും ഈ കവറേജിലുണ്ട്. ആശുപത്രിയില്‍ കിടത്തുമ്പോഴും അതിനു മുമ്പുമുള്ള ഡോക്ടറുടെ ഫീസും മുറി വാടകയായി ഒരു ദിവസത്തേയ്ക്ക് ആയിരം രൂപയും ഐസിയുവിലാണെങ്കില്‍ 2000 രൂപയും ലഭിക്കുന്നു. ആശുപത്രിയില്‍ കിടത്തുന്നതിനു മുന്‍പും ശേഷവുമുള്ള അനുബന്ധ ചെലവുകളും 15 ദിവസത്തേയ്ക്ക് ലഭിക്കും 

ബജാജ് ഫിന്‍സെര്‍വ് വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ചു നല്‍കി പ്രീമിയം അടച്ച് പോളിസിയില്‍ അംഗമാകാം. ഇമെയില്‍ വഴിയോ പോളിസി രേഖയില്‍ പറയുന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെട്ട് ഉടനടി ക്ലെയിം പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA