ADVERTISEMENT

ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ (എല്‍ഐസി) പുതിയ ടേം പ്ലാന്‍ ആയ ജീവന്‍ അമര്‍ അവതരിപ്പിച്ചു. അടുത്തിടെ പിന്‍വലിച്ച അമൂല്യ ജീവന്‍ പ്ലാനിനേക്കാള്‍ വില കുറവിലാണ്‌ പുതിയ ടേം പ്ലാന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല നിരവധി പുതിയ സവിശേഷതകളോടെയാണ്‌ പുതിയ പ്ലാന്‍ എത്തുന്നത്‌ എന്ന്‌ കമ്പനി അറിയിച്ചു.

ജീവന്‍ അമര്‍ ഒരു വിപണി ബന്ധിത പ്ലാന്‍ അല്ല. പോളിസി കാലയളവില്‍ ടേം പ്ലാനില്‍ ചേര്‍ന്ന ആള്‍ മരിക്കുകയാണെങ്കില്‍ ഇന്‍ഷൂര്‍ ചെയ്‌ത തുക നോമിനിക്ക്‌ ലഭിക്കും. ജീവന്‍ അമര്‍ പ്ലാനിന്റെ പോളിസി കാലവധി കുറഞ്ഞത്‌ 10 വര്‍ഷവും പരമാവധി 40 വര്‍ഷവുമാണ്‌. പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 18 വയസ്സും കൂടിയ പ്രായം 65 വയസ്സുമാണ്‌. കാലാവധി പൂര്‍ത്തിയാക്കാനുള്ള പരമാവധി പ്രായം 80 വയസ്സാണ്‌. പുകവലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമായി രണ്ട്‌ വിഭാഗങ്ങളിലായി പ്രീമിയം നിരക്കുകള്‍ ലഭ്യമാക്കുന്നു . കൂടാതെ സ്‌്‌ത്രീകള്‍ക്ക്‌ വേണ്ടി കുറഞ്ഞ പ്രീയം നിരക്കുകളും ലഭ്യമാക്കുന്നുണ്ട്‌. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com