ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ ബാങ്കിലൂടെ

growth-new-1
SHARE

ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളില്‍ ബാങ്കഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ്ബാങ്കുമായി ധാരണയായി. ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുളള കോര്‍പറേറ്റ് ഏജന്റായി രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നതിനാണ്  ധാരണ.ബാങ്കിന്റെ അഞ്ചു കോടിയിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇതു സഹായകമാകും. ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ വിതരണ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതു കൂടിയാണ് ഈ നീക്കം.

.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA