വില പിടിച്ച സ്വത്തിന് പരിരക്ഷയൊരുക്കാൻ ഒറ്റ പോളിസി, നിരവധി കവറേജ്

HIGHLIGHTS
  • നഷ്ടം സംഭവിച്ചാല്‍ ആസ്തിയുടെ പഴക്കം അനുസരിച്ച് അതില്‍ വിലയിടിവ് ചുമത്തും
home-care
SHARE

ഓരോന്നിനും ഓരോ പോളിസി എടുക്കാതെ ഒറ്റ പോളിസിയില്‍ നിരവധി കവറേജ് നല്‍കുന്ന പോളിസിയുണ്ട് സ്റ്റാന്റേര്‍ഡ് ഫയര്‍ ആന്റ് അലൈ ഡ് പെരില്‍സ് പോളിസി എന്നാണ് ഇതറിയപ്പെടുന്നത്. ഒരാളുടെ വിലപിടിച്ച സ്വത്തിന് ഉണ്ടാകാവുന്ന ഏറെക്കുറെ ഏല്ലാ നഷ്ടങ്ങള്‍ക്കും ഈ പോളിസി പ്രകാരം കവറേജ് ലഭിക്കും.

തീപിടിത്തം, വെള്ളപ്പൊക്കം, അപകടം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഭവനഭേദനവും കളവും മൂലം സ്വത്ത് വകകള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ ബള്‍ഗ്രറി ആന്‍ഡ് ഹൗസ് ബ്രേക്കിങ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കവറേജ് നേടാം. ആഭരണം പോലെ വിലപിടിപ്പുള്ള വസ്തുക്കളെ ഓള്‍ റിസ്ക്സ് പോളിസിയില്‍ ചേര്‍ന്ന് കവറേജ് നേടാം.

ഇന്‍ഷുര്‍ ചെയ്യുന്ന സ്വത്ത് വകകളുടെ വിപണി വില, അല്ലെങ്കില്‍ റീയിന്‍സ്റ്റേറ്റ്മെന്റ് വാല്യു എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷ്വേര്‍ഡ് തുക നിശ്ചയിക്കുന്നത്. നഷ്ടം സംഭവിച്ചാല്‍ ആസ്തിയുടെ പഴക്കം അനുസരിച്ച് അതിന്മേല്‍ വിലയിടിവ് ചുമത്തും. അതിനുശേഷമുള്ള തുക നല്‍കും. നഷ്ടപ്പെട്ടതിനു പകരം പുതിയത് വാങ്ങാനുള്ള തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA