ADVERTISEMENT

റീട്ടെയിൽ ഉപയോക്താക്കൾക്കായി സൈബർ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്.അവയെന്തെന്നും അനുയോജ്യമായ കവറേജും പ്രീമിയവും എത്രയെന്നും അറിഞ്ഞിരുന്നാൽ പല വിധത്തിലുള്ള സൈബർ അപകടങ്ങളിൽ നിന്നും പരിരക്ഷയുറപ്പാക്കാം. വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ വ്യക്തിഗത വിവരങ്ങൾ സൃഷ്ടിക്കുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും സംഭരിക്കുന്നതും വ്യാപകമാകുന്ന ഡിജിറ്റൽ ലോകത്താണ് നാം ഇന്നു ജീവിക്കുന്നത്. ഈ വിവരങ്ങളുടെ നിർണായക സ്വഭാവവും അതിന്റെ പ്രക്ഷേപണത്തെയും ഉപയോഗത്തെയും പിന്തുണയ്ക്കുന്ന സിസ്റ്റങ്ങളുടെ സങ്കീർണതയും സൈബർ അപകട സാധ്യത വർധിപ്പിച്ചു. അതിനാൽ, ഇക്കാലത്ത് വ്യക്തികൾക്കുള്ള സൈബർ പരിരക്ഷ ആവശ്യമാണ്.

സൈബർ ഇൻഷുറൻസ് ഉൽപ്പന്നം വിവിധ സൈബർ ആക്രമണങ്ങൾക്കും ഭീഷണികൾക്കും എതിരെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. സാധ്യതയുള്ള ലംഘനങ്ങൾക്കെതിരെ അവരുടെ ഡേറ്റകൾ പരിരക്ഷിക്കുന്നതിനും ഉപയോക്താക്കളുടെ സുപ്രധാന, സാമ്പത്തിക അല്ലെങ്കിൽ സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താലുണ്ടായേക്കാവുന്ന നഷ്ടത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു. പരിരക്ഷയ്ക്കുള്ള പ്രീമിയം തിരഞ്ഞെടുക്കുന്ന പരിരക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്ദേശം 700 രൂപ മുതൽ 9000 രൂപ വരെയാണ്. ഇത് എല്ലാ പ്രായത്തിലുള്ളവർക്കും ഒന്നുതന്നെ ആയിരിക്കും. വ്യക്തിഗത സൈബർ പോളിസികൾക്കുള്ള പരിരക്ഷ കവറേജ് ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com