ADVERTISEMENT

ഞാൻ അടുത്ത 5 വർഷത്തോടെ റിട്ടയർ ആകുകയാണ്. ഞാൻ എനിക്കും ഭാര്യയ്ക്കും ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു. മതിയായ ഇൻഷുറൻസ് തുക എത്രയായിരിക്കും?

മുതിർന്ന പൗരന്മാരിൽനിന്നു ഇൻഷുറൻസ് കമ്പനികൾക്കു ലഭിക്കുന്ന ശരാശരി ക്ലെയിം 60,000 രൂപ മുതൽ 65,000 രൂപ വരെ ആണെങ്കിലും ആശുപത്രിച്ചെലവുകൾ ലക്ഷക്കണക്കിനു രൂപയായി വർധിക്കുന്നുണ്ട്. ആരോഗ്യ പരിപാലനച്ചെലവിൽ ഇരട്ട അക്ക വർധനയോടെ, നമ്മുടെ മുതിർന്ന പൗരന്മാർക്കു മതിയായ ഹെൽത്ത് ഇൻഷുറൻസിലൂടെ പരിരക്ഷ നൽകേണ്ടതു വളരെ പ്രാധാന്യമർഹിക്കുന്നു. ഇതിനായി നിങ്ങളുടെ അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പോളിസി കുറഞ്ഞത് 5 ലക്ഷം രൂപയുടെ കവറേജ് ആയിരിക്കണമെന്നാണ് ഞങ്ങളുടെ നിർദേശം. കൂടാതെ ഇതിനെ 10 ലക്ഷത്തിന്റെ ഒരു സൂപ്പർ ടോപ്അപ് ചെയ്ത് നിങ്ങൾക്കും നിങ്ങളുടെ ഭാര്യയ്ക്കും ഫ്ലോട്ടർ അടിസ്ഥാനത്തിൽ 2 പോളിസികളും നേടാം. അതുവഴി നിങ്ങൾക്ക് അധിക പരിരക്ഷ ലഭിക്കുക മാത്രമല്ല, സാമ്പത്തികമായി ലാഭകരമായ ഒരു ഓപ്ഷൻകൂടിയാണ് - ആരോഗ്യ സംബന്ധമായ ഏതെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഉചിതമായ സാമ്പത്തിക കവചം.എത്രയും വേഗം പോളിസി ആരംഭിക്കുന്നത് നല്ലതാണ്. പരിരക്ഷയ്ക്കുള്ള കുറഞ്ഞ സമയപരിധി കണക്കാക്കുമ്പോൾ ഇത് ഗുണം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com