ADVERTISEMENT

ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റു ബുക്കു ചെയ്യുമ്പോഴെല്ലാം ട്രാവല്‍ ഇന്‍ഷൂറന്‍സ് വേണോ വേണ്ടയോ എന്നതില്‍ ക്ലിക്കു ചെയ്താലേ മുന്നോട്ടു പോകാനാവൂ. പലപ്പോഴും ഒരാള്‍ക്ക് ഒരു രൂപയില്‍ താഴെ മാത്രം അധിക ചെലവോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാനാവും എന്നതു കൊണ്ടു മാത്രം ഈയൊരു ഓപ്ഷന്‍ ക്ലിക്കു ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇതു കൊണ്ടു മാത്രമായോ?  

പേരു ചേർക്കൽ ലളിതം

ടിക്കറ്റ് ലഭിക്കുമ്പോള്‍ അതോടൊപ്പം ലഭിക്കുന്ന ഇന്‍ഷൂറന്‍സ് സംബന്ധിയായ വിവരങ്ങളോ അതുമായി ബന്ധപ്പെട്ട എസ്.എം.എസോ  പോലും തുറന്നു നോക്കത്തവരാണ് നമ്മില്‍ പലരും. ഒന്നോര്‍ക്കുക, ഈ പോളിസിയില്‍ നോമിനിയുടെ പേരു ചേര്‍ക്കേണ്ട ഒരു ബാധ്യത കൂടി നമുക്കുണ്ട്. മറ്റ് ഏതൊരു ഇന്‍ഷൂറന്‍സ് പോളിസിയിലും നോമിനിയുടെ പേരു ചേര്‍ക്കുന്നതു പോലെ തന്നെ ലളിതവും അതേ സമയം ഏറെ പ്രാധാന്യമുള്ളതുമാണ് ഇതും.
ഐ.ആര്‍.ടി.സി. വഴി ടിക്കറ്റ് ബുക്കു ചെയ്തു കഴിഞ്ഞാല്‍ ആ ടിക്കറ്റ് ഇന്‍ഷൂറന്‍സ് കൂടി ഉള്‍പ്പെടുത്തിയതാണെങ്കില്‍ അതു സൂചിപ്പിച്ചുള്ള ഒരു എസ്.എം.എസ്. ഉപഭോക്താവിനു ലഭിക്കും. ഇതിലുള്ള ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ പി.എന്‍.ആര്‍. നമ്പര്‍ അടിച്ചു കൊടുത്ത് നോമിനിയുടെ പേരു ചേര്‍ക്കാവുന്നതേയുള്ളു. പോളിസി സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഇവിടെ നിന്നു ഡൗണ്‍ലോഡു ചെയ്യാം. അതൊന്നും വായിക്കാനുള്ള സമയം പലര്‍ക്കുമുണ്ടാകില്ല. പക്ഷേ, നോമിനിയുടെ പേരെങ്കിലും ചേര്‍ക്കാന്‍ എങ്ങനെയും സമയം കണ്ടെത്തണം. എങ്കില്‍ മാത്രമേ എന്തെങ്കിലും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ഇന്‍ഷൂറന്‍സ് പോളിസി എടുത്തതു കൊണ്ടുള്ള നേട്ടം കൃത്യമായി ലഭിക്കു. 

മെസേജുകൾ വായിച്ചു നോക്കാം

വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന പ്രധാന പോളിസികളുടെ ഭാഗമായാണ് ഐ.ആര്‍.സി.ടി.സി. യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാക്കുന്നത്. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും അതാതു കമ്പനികള്‍ തന്നെയായിരിക്കും നടത്തുക. ഏതു കമ്പനിയുടെ ഇന്‍ഷൂറന്‍സാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് നിങ്ങള്‍ക്കു ലഭിക്കുന്ന എസ്.എം.എസ്., ഇമെയില്‍ എന്നിവയില്‍ സൂചിപ്പിട്ടുണ്ടാകും. ഈ കമ്പനികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചും നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാനാവും. എങ്കിലും ഏറ്റവും ലളിതം ഐ.ആര്‍.സി.ടി.സി.യുടെ മെസേജിലെ ലിങ്കു വഴി ഇതെല്ലാം ചെയ്യുന്നതാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com