ADVERTISEMENT
പോളിസി ഉടമകള്‍ക്ക് ഉടന്‍ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം തവണകളായി അടക്കാനുള്ള അവസരം ലഭിക്കും. പ്രീമിയം തവണകളായി ശേഖരിക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ ) വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു മാസം,  മൂന്നുമാസം അല്ലെങ്കില്‍ ആറ് മാസം എന്നിങ്ങനെ വിവിധ  ഇടവേളകള്‍ തിരഞ്ഞെടുത്ത് പോളിസി ഉടമകള്‍ക്ക്  തവണകളായി പ്രീമിയം അടക്കാം.വാര്‍ഷികാടിസ്ഥാനത്തിലാണ് ഇതുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം കമ്പനികള്‍ സ്വീകരിച്ചിരുന്നത്.
പ്രീമിയം അടക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വില്‍പ്പന ഉയര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. മാസം തോറും തവണകളായി പ്രീമിയം അടയ്ക്കാന്‍ അവസരം ലഭിക്കുന്നത് പോളിസി ഉടമകള്‍ക്ക് ആശ്വാസകരമാകുമെന്നും അങ്ങനെ കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷൂറന്‍സിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രീമിയം അടയ്‌ക്കേണ്ടി വരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ബാധ്യതയാണ്. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ നിന്നും അകന്ന്  നില്‍ക്കാന്‍  പലരെയും ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിന്  മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐആര്‍ഡിഎഐയുടെ പുതിയ നീക്കം.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com