ADVERTISEMENT

ടേം ഇന്‍ഷുറന്‍സ് വാങ്ങണം എന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഉയര്‍ന്ന പ്രീമിയം ആണെന്ന തെറ്റിദ്ധാരണമൂലമാണ് പലരും അതില്‍ നിന്ന് പിന്‍വാങ്ങുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ ഇ-ടേം ഇന്‍ഷുറന്‍സ് വാങ്ങിയാല്‍ താരതമ്യേന ചുരുങ്ങിയ പ്രീമിയം വാങ്ങിയാല്‍ മതി. ഏജന്‍സി കമ്മീഷന്‍ ആവശ്യമില്ലാത്തതുകൊണ്ടാണ് ഓണ്‍ലൈന്‍ ടേം ഇന്‍ഷുറന്‍സിന്റെ പ്രീമിയം കുറഞ്ഞിരിക്കുന്നത്.  ഓണ്‍ലൈനില്‍ വാങ്ങുന്ന ടേം ഇന്‍ഷുറന്‍സ് ഇ ടേം ഇന്‍ഷുറന്‍സ് എന്നാണറിയപ്പെടുന്നത്.  ഏജന്റു മുഖേന വാങ്ങുന്ന പോളിസിയുടെ എല്ലാ സവിശേഷതകളും ഓണ്‍ലൈന്‍ പോളിസികള്‍ക്കും ഉണ്ടാകും. ക്ലെയിം നടപടിക്രമങ്ങളും അതുപോലെ തന്നെ. ക്ലയിം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസ് സന്ദര്‍ശിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം.  പോളിസി പുതുക്കുന്നതും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നടത്താം. ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ക്ലെയിം ഉണ്ടായാല്‍ അത് ലഭിക്കാനുള്ള എല്ലാ അവകാശവും ഈ ടേം പോളിസി ഉടമയുടെ അനന്തര അവകാശികള്‍ക്ക് ഉണ്ട്. ഇക്കാര്യത്തില്‍ എല്ലാ കമ്പനികളും ഒരേ പോലെ ബാധ്യസ്ഥരാണ്. പോളിസി ഏജന്റുമാര്‍ മുഖേന വാങ്ങിയാലും ഓണ്‍ലൈനായി വാങ്ങിയാലും അവകാശങ്ങള്‍ തുല്യമാണ്.  

നിങ്ങളില്ലാതായാലും കുടുംബം മുന്നോട്ടുപോകാനുള്ള സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ ടേം ഇന്‍ഷുറന്‍സിനോളം ശക്തമായ സഹായി വേറെ ഇല്ല. നിങ്ങള്‍ക്ക്  സ്വത്തോ സമ്പാദ്യമോ ഇല്ലെങ്കില്‍ ഉറപ്പായും ടേം ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. വര്‍ഷാവര്‍ഷം നിശ്ചിത പ്രീമിയം അടച്ച് നിശ്ചിത വയസു വരെ പുതുക്കിക്കൊണ്ടിരിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് ടേം ഇന്‍ഷുറന്‍സ്. നിങ്ങള്‍ മരണപ്പെട്ടാല്‍ കവറേജ് തുക അഥവ സം അഷ്വര്‍ഡ് തുക അനന്തര അവകാശിക്ക് ലഭിക്കും.ടേം ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി വാങ്ങാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യണം.

1. ഏതു കമ്പനിയുടെ പോളിസിയാണോ വാങ്ങാനുദ്ദേശിക്കുന്നത് ആ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഇ ടേം പോളിസിയില്‍ ക്ലിക്ക് ചെയ്യുക.  ഇ ടേം പോളിസിയുടെ പേര് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് ലിങ്ക് വഴി പ്രവേശിച്ചാലും മതി.

2. എത്ര തുകയാണ് കവറേജ് അഥവ സം അഷ്വേര്‍ഡ് വേണ്ടത് എന്ന് എന്റര്‍ ചെയ്യുക. പ്രായവും ജനനത്തിയതിയും പുകവലിക്കാരനാണോ അല്ലയോ എന്നതും എന്റര്‍ ചെയ്യുക.

3. പോളിസി ഉടമയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കുക.

4. പ്രീമിയം എത്രയാണെന്ന് കണക്കാക്കാനുള്ള വിന്‍ഡോ വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഏകദേശം എത്ര തുക പ്രീമിയമാകും എന്നറിയാം. ഇതിലൂടെ ഏകദേശ പ്രീമിയം നിരക്ക് കണക്കാക്കാം.

5. ഇതേപോലെ നിങ്ങളുടെ പ്രായവും വയസും കവറേജും കാലാവധിയും പോളിസി ഉടമ പുകലിക്കുന്നയാള്‍ ആണോ എന്നതും നോക്കി പ്രീമിയം വിലയിരുത്തുക.

6. പ്രീമിയം കണക്കാക്കിയശേഷം പ്രൊസീഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

7. പേരും വിവരങ്ങളും ടൈപ്പ് ചെയ്യുക. മൊബൈല്‍ നമ്പരിലേക്ക് ഒരു ആക്‌സസ് കോഡ് വരും. തുടര്‍ന്ന് പോര്‍ട്ടലില്‍ ആക്‌സസ് വേണമെങ്കില്‍ ഈ ആക്സ്സ് കോഡ് എന്റര്‍ ചെയ്യണം. ഓരോ കമ്പനിക്കും ഇത്തരത്തിലെ രീതി വ്യത്യസ്തമായിരിക്കും.

6. മദ്യം, മയക്കുമരുന്ന്, സിഗററ്റ്, പുകയില തുടങ്ങിയവയുടെ ഉപയോഗം, നിലവിലുള്ള അസുഖങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഏറ്റവും സത്യസന്ധമായിത്തന്നെ ഉത്തരം നല്‍കണം. നിങ്ങളുടെ ആരോഗ്യം, ശീലങ്ങള്‍, അസുഖങ്ങള്‍, ചികില്‍സാ വിവരങ്ങള്‍ മുതലായവയെ അടിസ്ഥാനമാക്കി അവസാന പ്രീമിയം നിരക്ക് കണക്കാക്കും. അതിനുശേഷം ഓണ്‍ലൈനായി പേയ്‌മെന്റ് നല്‍കാം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, നെറ്റ് ബാങ്കിങ് വഴിയോ പേയ്‌മെന്റ് നല്‍കാം.

അതിനുശേഷം പോളിസി ഡോക്ക്യുമെന്റ് തപാല്‍ വിലാസത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com